പ്രണയമാണ്...അക്ഷരങ്ങളോട്... ഏകാന്തതയോട്..നിന്നോട്...നിന്റെ മൂക്കുത്തിയോട്...നിന്നിലലിഞ്ഞ സ്വപ്നങ്ങളോട്...
2016, ജനുവരി 8, വെള്ളിയാഴ്‌ച
എന്നിലേക്ക് പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയിലും നിന്റെ രൂപം തെളിയുന്നു.... തണുത്തുറഞ്ഞ ഡിസംബറിലെ ഇരുണ്ട രാത്രികളിൽ നിന്റെ ഓർമ്മകളിൽ ഹൃദയം തീ കായുന്നു.. ഒരു പുകമറയ്ക്കപ്പുറം വസന്തം പീലി വിടര്തുമ്പോൾ എന്നിൽ നീ പാകിയ നോവിന്റെ വിത്തുകൾ തളിർത്തുടി തുടങ്ങിയിരിക്കുന്നു.. ഹൃദയം പിഴിഞ്ഞൊഴുക്കിയ ഓരോ തുള്ളി രക്തവും നിന്റെ വിടവാങ്ങലിന് വഴിയൊരുക്കുന്നു.. പാതി തെളിഞ്ഞ ഇടനാഴിയിൽ പെയ്തുതോര്ന്ന മഴയുടെ നിനവിലും നീ പകുത്തുനല്കിയ സ്വപ്നങ്ങൾക്കൊപ്പം ഒരു പുതുവസന്തം ഞാൻ കെട്ടിപ്പടുക്കും..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കാശി
ഒരു തവണ ബുക്ക് ചെയ്തു ക്യാൻസൽ ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ ആ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ