2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

ചുരുക്കം ചില ചെറുയാത്രകളെ പോയിട്ടുള്ളൂ എങ്കിലും അതിൽ മിക്കതും ഞങ്ങൾ നാലുപേരും ചേർന്നായിരുന്നു.. സഞ്ജു. വിമൽ. ശ്രീപു. ഞാൻ. ആ പതിവിനു ഫുള്സ്റ്റോപ് ഇട്ടുകൊണ്ടായിരുന്നു കാശുണ്ടാകണം എന്ന ഒറ്റകാരണം പറഞ്ഞു വിമലിന്റെ ഗൾഫ് യാത്ര. പോയ അലവലാതി വന്നിട്ടാവാം ഇനിയുള്ള പോക്കൊക്കെ എന്ന് ശ്രീപുന്റെ വക!!(ആ പന്നിക്കല്ലേലും രാവിലെ എഴുന്നേറ്റു വരാൻ മടിയാണ്). എന്നിട്ടും ക്ഷമ നശിച് ഒരുതവണ കൂടി പറഞ്ഞ വാക്കു തെറ്റിച്ചു ചെറുതായിട്ടൊന്നു കറങ്ങി. വിമലിന്റെ കോളം തികയ്ക്കാൻ അന്ന് വര്ക്കിച്ചനേം കരുവാക്കി നേരെ വച്ചുപിടിച്ചു. ഒടുവിൽ, പോയ ദുഫായ്ക്കാരന്റെ വരവ്‌റപ്പിച്ചതോടെ പ്ലാനിംഗ് തകൃതിയായി നടക്കാൻ തുടങ്ങി. നാട്ടിൽ എത്തിയതോടെ ലവൻ മാന്യമായിട് കാലുമാറി.! ഒരാഴ്ചത്തെ ട്രിപ്പ് അവൻ ഒറ്റയൊരുത്തന്റെ കഴിവുകൊണ്ട് രണ്ടു ദിവസമായി ഒതുക്കി. ആ രണ്ടിനെ അമ്മയെകാണാണ്ടിരിക്കാൻ പറ്റില്ലാന്ന് ശ്രീപു കാലുപിടിച്ചു പറഞ്ഞതുകൊണ്ട് ഒരു ദിവസമായി ചുരുക്കി. മാന്തൽപട്ടി ആയിരിന്നു ലക്ഷ്യമെങ്കിലും സഞ്ജു ആ വഴി ഏതോ പേരുപറയാൻ പറ്റാത്ത വ്യക്തിയുടെ കൂടെ കറങ്ങിയെന്ന കാരണത്താൽ പൈതല്മലയിലേക്കു തിരിച്ചുവിടാൻ ഒരു ശ്രമം നടത്തി. എങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിച് പാവത്തിന് ഒതുങ്ങേണ്ടി വന്നു. ഓഫ് റോഡും റിസർവ് ഏര്യാ ഒക്കെ കണക്കിലെടുത്തു ജീപ്പ് തന്നെയാണ് നല്ലതെന്നു തോന്നി. രാവിലെ 7,30 നു തന്നെ സഞ്ജു ബൈക്കുമായി എത്തി..അവനും ഞാനും കൂടി ശ്രീപു എത്താമെന്ന് പറഞ്ഞ സ്ഥലത്തേക്ക് വച്ചുപിടിച്ചു. ഭാഗ്യം.. പതുവുതെറ്റിച്ചുകൊണ്ട് ആശാൻ കൃത്യസമയത്തു തന്നെ എത്തി. ബൈക്ക് രണ്ടും അവിടെ വെച്ച് കിട്ടിയ ആനവണ്ടി കേറി. ലക്ഷ്യം മ്മടെ ദുഫായ്ക്കാരൻ ആണ്. അമ്മാവന്റെ മോളേം കൊണ്ട് (ജീപ്പാണ് മാഷെ)വരാമെന്നു ഏറ്റതാണ് തലേദിവസം. സ്ഥലത്തെത്തി വിളിച്ചപ്പോ ആ ഏര്യയിൽ പോലുമില്ലാന്നു മനസിലായി.( തലേദിവസത്തെ കേട്ടുവിട്ടിട്ടുണ്ടാവില്ല) രണ്ടു ചായ ഗ്ലാസ്സ് കാലിയായപ്പോഴാണ് മഹാന്റെ എഴുന്നെള്ളത്തു. കൂടെ കസിൻ അജിത്തും.(ചില പ്രത്യേക കാര്യങ്ങളിൽ ആശാൻ പുലിയാട്ടാ) അങ്ങനെ പാണത്തൂർ നിന്ന് യാത്ര തുടങ്ങിയപ്പോൾ സമയം ഒൻപത്. വണ്ടി വിട്ടപ്പോ മുതൽ അജിത്തിൽ നിന്ന് കേൾക്കുന്നതാണ് "ജിൽ ജിൽ"(നോക്കണ്ട ! എനിക്കും ആദ്യം മനസിലായില്ല) കേരള-കർണാടക ബോർഡർ കടന്നു വണ്ടി നീങ്ങി ഫോറെസ്റ്റിൽ കൂടിയുള്ള ഇടുങ്ങിയ റോഡിലൂടെ.. ചീവീടുകളുടെ നടുവിലൂടെ .. തലയുയർത്തി നിൽക്കുന്ന വൻമരങ്ങൾക്കിടയിലൂടെ.. ബാഗമണ്ഡലം കഴിഞ്..കൂർഗിന്റെ വശ്യതയിലൂടെ മടിക്കേരി ലക്ഷ്യമാക്കി അമ്മാവന്റെ മോളും ഞങ്ങളും. ഈ യാത്രയുടെ മറ്റൊരു ലക്‌ഷ്യം മ്മടെ പ്രവാസിലെ പിഴിയുക എന്നതാണ്(വന്നിട്ട് ഒരു മിട്ടായി പോലും തരാത്ത ആ പന്നിയെ ന്താ ചെയ്യണ്ടേ)അതുകൊണ്ട് തന്നെ നല്ലൊരു റെസ്റ്റോറന്റ് കണ്ടുപിടിച്ചു ലൈറ്റ് ആയിട്ട് 5 കാലിച്ചായ കുടിച്ചിറങ്ങി. (മക്കളെ ..ബില് ഓർമയുണ്ടല്ലോ അല്ലെ) ഇടയ്ക്കു വെച്ച് ഇഷ്ട്ടത്തോടെ കടന്നു വന്ന "ജിൽ ജിൽ"ഉം. മടിക്കേരി-മാന്തൽപട്ടി പതിനെട്ടു കിലോമീറ്റര് ഉണ്ട് ശരിക്കും നാട്ടിൻപുറം. യാത്രക്കാരുമായി വരുന്ന ഒരുപാട് വാഹനങ്ങൾ. സഞ്ചാരികളെ ലക്ഷ്യത്തിലെത്തിക്കാൻ തിരക്കിട്ടോടുന്ന ലോക്കൽ ജീപ്പുകൾ മടങ്ങി വരുന്ന ഓരോരുത്തരുടെ മുഖത്തും അവരനുഭവിച്ച സന്തോഷം തെളിഞ്ഞുകാണാം. പൊട്ടിപൊളിഞ്ഞ എല്ലും തോലുമായ റോഡ്. പലയിടത്തും റോഡിന്റെ അവശിഷ്ടങ്ങൾ മാത്രം. മഴപെയ്തു വെള്ളം നിറഞ്ഞ കുഴികൾ.. എൻട്രി പാസ് എടുത്തു വണ്ടി പതുക്കെ മല കയറിതുടങ്ങി.. കോടമഞ്ഞു തിമിർത്താടുന്നു. എങ്ങും വെളുത്ത പുകപടം മാത്രം. കോടമഞ്ഞിന്റെ ഔദാര്യം കൊണ്ട്മാത്രം ഇടക്കൊക്കെ ദൂരെയുള്ള പച്ചവിരിച്ച മൊട്ടക്കുന്നുകൾ കാണാം.. ആരോ അടുക്കി വെച്ചതുപോലെ.. ഇടയിലൂടെ ഒരു കൊച്ചരുവി ഊര്ന്നിറങ്ങുന്നുണ്ട്.. വളഞ്ഞുതിരിഞ്ഞുപോകുന്ന റോഡുകളും. കാർ യാത്രക്കാർ മിക്കതും വണ്ടി ഉപേക്ഷിച്ചു നടന്നുകയറേണ്ടി വരുന്നു. ബൈക്ക് യാത്രികരിൽ മിക്കവർക്കും അവരുടെ സാഹസികതയെ മലമുകളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. മുന്നോട്ടു പോകുംതോറും റോഡ്കാണാൻ പറ്റാത്ത രീതിയിൽ കോടമഞ്ഞു ഭീഷണിപ്പെടുത്തുന്നുണ്ട്. കൂടെ മഴയും ചേർന്നപ്പോൾ ഞങൾ തൽക്കാലത്തേക്ക് സൈഡ് ഒതുക്കി. മടിക്കേരി മുതൽ മലമുകളിലെത്തും വരെ അജിത് ഒരു നൂറുതവണ എങ്കിലും "ജിൽ ജിൽ " മന്ത്രം ഉരുവിട്ടുകാണും. അതിന്റെ ശക്തികൊണ്ടാവണം.സഞ്ജുവും ഏറ്റുചൊല്ലാൻ തുടങ്ങിട്ടുണ്ട്. കുറച്ചുനേരത്തെ "സെൻസർ കട്ട് "നു ശേഷം ഞങ്ങൾ കുറച്ചുകൂടെ മുന്നോട്ടു പോയി. മഴയും കോടമഞ്ഞും.. വല്ലാത്തൊരു അനുഭൂതി തന്നെയായിരുന്നു. ഇതിനെയൊക്കെ വകവയ്ക്കാതെ ഒരു കൂട്ടം ബൈക്ക് റൈഡേർഡ്‌ മലകയറുന്നു.. മഴ ശക്തിപ്രാപിച്ചതോടെ ഞങ്ങൾക്ക് പിന്തിരിയേണ്ടി വന്നു. മൂന്നുമണിയോടെ വണ്ടി മലയിറങ്ങിതുടങ്ങി. കൂടെ മഴയും. "ജിൽ ജിൽ മാത്രം മലമുകളിലേക്ക് നടന്നു കയറുന്നുണ്ട്. നല്ല നിമിഷങ്ങൾ സമ്മാനിച്ച മാന്തൽപട്ടിയോട് ബൈ.... സമയക്കുറവും മുൻപൊരിക്കൽ പോയതുകൊണ്ടും അഭിഫാൾസിനെ മനപ്പൂർവ്വം ഒഴിവാക്കി. എല്ലാവരും വിശന്നു തുടങ്ങിയിരുന്നു.. മടക്കയാത്രയിൽ മടിക്കേരിയിൽ നിന്നുമായിരുന്നു വിശപ്പിനെതിരെയുള്ള യുദ്ധം. യുദ്ധം ജയിച്ചെങ്കിലും വിമലിന്റെ പേഴ്‌സ് അവിടെയും പരാജയപ്പെട്ടു(ദുഫായ്ക്കാരനല്ലേ.. സാരൂല്ലാ), മടക്കയാത്രയിൽ ഇടക്കുവെച് വീണ്ടും മഴ വന്നുപോയി.. അങ്ങനെ കൂർഗിനോട് യാത്രപറഞ്ഞുൽ കാടിറങ്ങി.. പാണത്തൂർ മുന്നിൽകണ്ട് വണ്ടി നീങ്ങി.. ഈ യാത്രയിൽ "ജിൽ ജിൽ" നെക്കുറിച് അജിത് മാഷും ശ്രീപു മാഷും ആധികാരികമായി തന്നെ പടിപിപ്പിച്ചു തന്നു . NB- ചീത്തവിളിക്കാൻ താല്പര്യപെടുന്നവർ ഇൻബോക്സിനു മുന്നിൽ ടോക്കൺ എടുത്ത് നിക്കണം എന്നപേക്ഷിക്കുന്നു. അരുൺ ഒപ്പ്

2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

വൈകി തളിരണിഞ്ഞ ആ ചെമ്പനീർ പൂവ് നീ ആയിരുന്നു.. വിഷാദത്തിന്റെ കെട്ടുപാടുകളിൽ നിശബ്ദമായ് കരിഞ്ഞു പോയതും..

എന്റെ ഇഷ്ടക്കേടുകളും നിന്റെ ഇഷ്ടങ്ങളും കൂടി ഒരു പുഴ തീർത്തിട്ടുണ്ട്.. മടുപ്പിന്റെ ഗന്ധമുള്ള.. ഒഴുക്ക് നിലച്ചൊരു വലിയ പുഴ.. പകുതിവെച്ചു വഴിപിരിയുമെന്നു ഉറപ്പുള്ളൊരു പുഴ....

ചില നിറങ്ങൾ എത്ര കൂട്ടിക്കലർത്തിയാലും അഭംഗി തന്നെയായിരിക്കും.. നീയും ഞാനും പോലെ !!

ഊതിവീർപ്പിച്ചു വെച്ചിരിക്കെയാണ് നിന്നോടൊപ്പമുള്ള ഇന്നലെകളെ ... ചോദ്യമുനകൾ കൊണ്ട് പൊട്ടിച്ചുകളയരുതീ വർണ്ണബലൂണുകളെ..

ഹൃദയം വിൽപ്പനയ്ക്ക്...!!! രണ്ടു വ്യാഴവട്ടക്കാലം പഴക്കം, എണ്ണിത്തിട്ടപെടുത്താൻ കഴിയുന്നതിലപ്പുറം മുറിവേറ്റത്.. രണ്ടുതവണ തുന്നിക്കെട്ടിയത്.

മോഹങ്ങൾ ശിഥിലമായി തുടങ്ങി, പുഴുവരിച്ച ഓർമ്മകളിലേക്ക് വലിച്ചിഴക്കപെടുമ്പോൾ അടക്കിവെക്കാനാവാതെ ഒന്ന് പൊട്ടിക്കരയാൻ വെമ്പൽ കൊള്ളുന്ന ഹൃദയത്തോട്.. സഹതാപം മാത്രം. ശ്രീ..

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...