2016, ജനുവരി 31, ഞായറാഴ്‌ച

മഴ.... ഒരുപാട് കാമുകന്മാരുള്ള എന്നാൽ ആര്ക്കും പിടികൊടുക്കാത്ത വശ്യ സുന്ദരി... ജൂണിൽ കൊഴിഞ്ഞു വീണ ഗുല്മോഹറിനു പ്രണയം സമ്മാനിച്ചു പോയവൾ.. നനഞ്ഞ മണ്ണിനു സുഗന്ധം സമ്മാനിച്ചവൾ.. ജനലഴികളുടെ നിറുകയിൽ ചുംബനം തീര്തവൾ... നനയാൻ മടിച്ചു നിന്നപ്പോഴൊക്കെ കൂട്ടികൊണ്ട്പോയി പനി പിടിപ്പിച്ചവൾ.. ഇടക്കെപ്പോഴോ മുനയോടിഞ്ഞു തൂലിക വാർന്നോഴുകിയ മഷിത്തുള്ളികളെ സ്വന്തമാക്കിയപ്പോൾ വെറുത്തു തുടങ്ങിയിരുന്നു... അന്ന് കാണുമ്പോഴൊക്കെ ഉഗ്രരൂപിയായി മുടിയഴിച്ചിട്ട് നൃത്തം ചെയ്യുന്നവളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. ഉറഞ്ഞുതുള്ളുന്ന കാളീ രൂപം.. കര്ക്കിടകത്തിന്റെ അസമയങ്ങളിൽ വിരുന്നുപാര്ക്കുന്ന അസഹനീയത നിറയ്ക്കുന്നവൾ.. കുടിലുകളുടെ മേല്ക്കൂരയിലൂടെ അനുവാദമില്ലാതെ കടന്നുചെല്ലുന്ന അനുസരണക്കേടുകാരി.. പക്ഷെ എപ്പോഴൊക്കെയോ ഈ അനുസരണക്കെടുകാരിയെ അറിയാതെ വീണ്ടും പ്രണയിച്ചു പോകുന്നു.. ചിലനേരമെങ്കിലും അവളുടെ സാമീപ്യം ഹൃദയത്തെ തണുപ്പിക്കുന്നു...

2016, ജനുവരി 26, ചൊവ്വാഴ്ച

എനിക്കും ഒരു പ്രണയമുണ്ടായിരുന്നു... യൂണിഫോം ഇല്ലാത്ത ദിവസങ്ങളിലൊക്കെ പട്ടുപാവാടയിട്ടു കൊമ്പൻമീശക്കാരൻ അച്ഛന്റെ കൂടെ ചേധക്കിന്റെ പിന്നിലിരുന്നു വരുന്ന ആ ഉണ്ടക്കണ്ണിയോട്.. ഇടക്കൊക്കെ നെല്ലിക്കയും ചാമ്പങ്ങയും കൊടുത്തു ശ്രമിച്ചു നോക്കിയെങ്കിലും വിചാരിച്ചപോലെ കാര്യങ്ങൾ ഏറ്റില്ല... ഉറ്റ ചങ്ങാതിയുടെ ഊളതലയിൽ ഉദിച്ച ഒരു വഴികൂടി ശ്രമിച്ചു നോക്കി.. വറുത്ത പുളിന്ഗുരു..!! അതും വളരെ മാന്യമായിട്ടു ചീറ്റി.. പിന്നീടവൾ മുഖത്ത്പോലും നോക്കാതെ ആയി.. കാര്യം അന്വഷിച്ച് അവളുടെ കൂട്ടുകാരികും കൊടുത്തു കുറച്ചു പുളിന്ഗുരു.... . നിന്ന നിൽപ്പിൽ പകച്ചുപോയി ഞാൻ.. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഇങ്ങനോക്കെ തെറി വിളിക്കുഒ...? . വേറൊന്നും അല്ല കാരണം ഉണ്ടക്കണ്ണിക്കു ഞാൻ കൊടുത്ത പുളിന്ഗുരു തിന്നിട്ട് ലൂസ് മോഷൻ പിടിച്ചത്രേ..!!!!!

2016, ജനുവരി 15, വെള്ളിയാഴ്‌ച

ഒന്നു സൂക്ഷിച്ചു നോക്കിയേ.. കണ്ടോ...? ഒരു ചുവന്നകുടക്കീഴിൽ രണ്ടുപേര് നിന്നു തിരയെണ്നുന്നത്.... കണ്ടപ്പോ ഇമ്മക്കും കുളിരുകൊരിട്ടോ


ആര്ക്കോ വേണ്ടി എന്നപോലെ രാവിലെ ഓഫീസിൽ എത്തി ജോലി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോതന്നെ ഫോണ്‍ ഞരങ്ങിതുടങ്ങി.. പരിചയമില്ലാത്ത ഒരു നമ്പർ.. അപരിചിത നമ്പറുകൾ ആകെ വരുന്നത് മൊബൈൽ കമ്പനിയിൽ നിന്ന് മാത്രമാണ്..പക്ഷെ ഇത് അവരല്ല.. വലതുകയ്യിൽ ഇരുന്ന പെന്സിലിനെ അടിച്ചമാര്തിക്കൊണ്ട്തന്നെ സ്വൈപ്പ് ചെയ്തു കൊണ്ട് ഫോണ്‍ ഷോൾഡറിനും ചെവിക്കും ഇടയിൽ തിരുകി.. മറുതലയ്ക്കൽ നിന്നും പരുഷമായ ശബ്ദം പുറത്തേക്കു തെറിച്ചു വീണു.. "****** അല്ലെ..?" അതെ എന്ന എന്റെ മറുപടിക്ക് കാത്തുനില്ക്കാതെ "ഇത് ********പോലീസ്സ്റ്റേഷനിൽ നിന്നാണ്..!" കുറ്റങ്ങൾ ഒന്നും തലയിൽ ഇല്ലെങ്കിലും കുറച്ചു നിമിഷത്തേക്ക് ഞാനും ഒരു കുറ്റവാളി ആയപോലെ തോന്നി.. "എന്താ സർ" യാന്ത്രികമായിട്ടായിരുന്നു എന്റെ മറു ചോദ്യം... "പാസ്പോര്ട്ടിന് കൊടുത്തിരുന്നോ.." വീണ്ടും മറുതലയ്ക്കൽ നിന്നും അക്ഷരങ്ങൾ വാക്കുകളുടെ രൂപത്തിൽ പുറത്തേക്കു വന്നു.. "സർ .. കൊടുത്തിരുന്നു" "ആ,.. അതിന്റെ enquiryക്ക് വേണ്ടി വിളിച്ചതാണ്..സ്റ്റേഷൻ വരെ ഒന്ന് വരണമല്ലോ..." സണ്ടേ വന്നാമതിയോ സർ.." ആ ഗാമ്ബീര്യ ശബ്ദത്തോട്‌ അകതൊട്ടും വിനയം തോന്നിയില്ലെങ്കിലും വാക്കുകളിൽ ആവുന്നത്ര വിനയം വരുത്താൻ ഞാൻ ഒരു ശ്രമം നടത്തി... "നിന്റെ വീട് എവിടെയാ..?" വീണ്ടും ഫോണിന്റെ സ്പീക്കറിൽ ഒതുങ്ങാത്ത ശബ്ദം വീണ്ടും പുറത്തേക്കു തുപ്പി... ഞാൻ സ്ഥലപ്പേരു പറഞ്ഞു.. "ആ.. അവിടെയാണോ.. എന്നാൽ കാര്യമായിട്ട്തന്നെ ഒന്ന് നോക്കണമല്ലോ".. പരിഹാസം നിറഞ്ഞഒരു പുഞ്ചിരിയോടെ ആളുടെ മറുപടി പെട്ടെന്നായിരുന്നു... "എന്തായാലും നീ ഒന്ന് വിളിച്ചിട്ട് വാ.. കേസ് ഒന്നും ഇല്ലല്ലോ അല്ലെ" പുച്ച ഭാവം ആളാണ്‌ കണ്ടുപിടിച്ചത്എന്ന് തോന്നി ആ ചോദ്യം കേട്ടപ്പോൾ.. "ഇല്ല സർ..കേസ് ഒന്നും ഇല്ല" പെട്ടെന്ന് വായിൽ വന്ന മറുപടി ഞാൻ ആളിലേക്ക് ആര്ക്കോ വേണ്ടി എന്നപോലെ രാവിലെ ഓഫീസിൽ എത്തി ജോലി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോതന്നെ ഫോണ്‍ ഞരങ്ങിതുടങ്ങി.. പരിചയമില്ലാത്ത ഒരു നമ്പർ.. അപരിചിത നമ്പറുകൾ ആകെ വരുന്നത് മൊബൈൽ കമ്പനിയിൽ നിന്ന് മാത്രമാണ്..പക്ഷെ ഇത് അവരല്ല.. വലതുകയ്യിൽ ഇരുന്ന പെന്സിലിനെ അടിച്ചമാര്തിക്കൊണ്ട്തന്നെ സ്വൈപ്പ് ചെയ്തു കൊണ്ട് ഫോണ്‍ ഷോൾഡറിനും ചെവിക്കും ഇടയിൽ തിരുകി.. മറുതലയ്ക്കൽ നിന്നും പരുഷമായ ശബ്ദം പുറത്തേക്കു തെറിച്ചു വീണു.. "****** അല്ലെ..?" അതെ എന്ന എന്റെ മറുപടിക്ക് കാത്തുനില്ക്കാതെ "ഇത് ********പോലീസ്സ്റ്റേഷനിൽ നിന്നാണ്..!" കുറ്റങ്ങൾ ഒന്നും തലയിൽ ഇല്ലെങ്കിലും കുറച്ചു നിമിഷത്തേക്ക് ഞാനും ഒരു കുറ്റവാളി ആയപോലെ തോന്നി.. "എന്താ സർ" യാന്ത്രികമായിട്ടായിരുന്നു എന്റെ മറു ചോദ്യം... "പാസ്പോര്ട്ടിന് കൊടുത്തിരുന്നോ.." വീണ്ടും മറുതലയ്ക്കൽ നിന്നും അക്ഷരങ്ങൾ വാക്കുകളുടെ രൂപത്തിൽ പുറത്തേക്കു വന്നു.. "സർ .. കൊടുത്തിരുന്നു" "ആ,.. അതിന്റെ enquiryക്ക് വേണ്ടി വിളിച്ചതാണ്..സ്റ്റേഷൻ വരെ ഒന്ന് വരണമല്ലോ..." സണ്ടേ വന്നാമതിയോ സർ.." ആ ഗാമ്ബീര്യ ശബ്ദത്തോട്‌ അകതൊട്ടും വിനയം തോന്നിയില്ലെങ്കിലും വാക്കുകളിൽ ആവുന്നത്ര വിനയം വരുത്താൻ ഞാൻ ഒരു ശ്രമം നടത്തി... "നിന്റെ വീട് എവിടെയാ..?" വീണ്ടും ഫോണിന്റെ സ്പീക്കറിൽ ഒതുങ്ങാത്ത ശബ്ദം വീണ്ടും പുറത്തേക്കു തുപ്പി... ഞാൻ സ്ഥലപ്പേരു പറഞ്ഞു.. "ആ.. അവിടെയാണോ.. എന്നാൽ കാര്യമായിട്ട്തന്നെ ഒന്ന് നോക്കണമല്ലോ".. പരിഹാസം നിറഞ്ഞഒരു പുഞ്ചിരിയോടെ ആളുടെ മറുപടി പെട്ടെന്നായിരുന്നു... "എന്തായാലും നീ ഒന്ന് വിളിച്ചിട്ട് വാ.. കേസ് ഒന്നും ഇല്ലല്ലോ അല്ലെ" പുച്ച ഭാവം ആളാണ്‌ കണ്ടുപിടിച്ചത്എന്ന് തോന്നി ആ ചോദ്യം കേട്ടപ്പോൾ.. "ഇല്ല സർ..കേസ് ഒന്നും ഇല്ല" പെട്ടെന്ന് വായിൽ വന്ന മറുപടി ഞാൻ ആളിലേക്ക് വലിച്ചിട്ടു.... "ഹാ.. എന്നാ നല്ലത് !" രാവിലെ ഒരു 9 ആവുമ്പോഴേക്കു നീവാ.. ആ സംസാരം അവിടംകൊണ്ട് അവസാനിച്ചു.. ആകെ കിട്ടുന്ന ഒരു ഞായറാഴ്ച..അതും സമാധാനത്തോടെ കിടന്നുറങ്ങാൻ സമ്മതിക്കില്ല.ലോകത്തെങ്ങുമില്ലാത്ത തെറി ചവച്ചരച്ചുകൊണ്ടാണ് എഴുന്നേറ്റതു തന്നെ.. ഏതൊരു മലയാളിയെപ്പോലെ തന്നെ ഒരാളെ തെറി വിളിച്ചുകഴിഞ്ഞപ്പോ വല്ലാത്തൊരു ആശ്വാസം.. പതിവുപോലെ ബസിനെ ഓടിപ്പിടികാനുള്ള ചെറിയൊരു മാരത്തോണ്‍ ഇന്നും വേണ്ടി വന്നു.. കയ്യിൽ ഉണ്ടായിരുന്ന ചില്ലറ ബസ്സിലെ സുന്ദരനായ ചാണതലയൻ കണ്ടര്ടക്ക് കൊടുത്തുകഴിഞ്ഞപ്പഴാനു അറിഞ്ഞത് ഇനി ആകെ ഉള്ളത് രാവിലെ അമ്മയുടെ കാലിൽ വീണു സമ്പാദിച്ച ഒരു 500രൂപ നോട്ടു മാത്രം.. അടുക്കിവെച്ച തുണികൾക്കിടയിൽനിന്നും രാവിലെ കുത്തി പ്പോക്കിയത് കൊണ്ടാവാം ഗാന്ധിജിഅപ്പൂപനെ ചെറിയൊരു ഈര്ഷ്യം.. ഇത്ര രാവിലെ ഇനി എവിടെപോയി ചില്ലറ തപ്പും..അതും ഞായറാഴ്ച !! സുഹൃത്തുക്കള്ക്ക് ഇടയിൽ നിന്ന് ആരോ പറഞ്ഞിരുന്നു അമ്മാവൻമാര്ക്ക് "ചില്ലറ" വല്ലതും കൊടുക്കേണ്ടി വരും ചില്ലറ തന്നെ കരുതിക്കോണം അല്ലെങ്കിൽ കൊടുക്കുന്നത് എന്താണേലും അമ്പലത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടപോലെ ആവും എന്ന്.. മറവി എപ്പോഴും സുഹൃത്തായി കൂടെ ഉള്ളതുകൊണ്ട് അവനെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല.. ബസ്‌ ഇറങ്ങി ആവുന്ന രീതിയിൽ ഒക്കെ ഒരു ശ്രമം നടത്തി നോക്കി..നോ രക്ഷ !! ചില്ലറ ചോദിച്ചു ചെല്ലുമ്പോ ചേട്ടൻമാരുടെ മുഖം കണ്ടാൽതോന്നും രാവിലെ കടം ചോദിക്കാൻ ചെന്നതാണോ എന്ന്.. ഒടുവിൽ ഒരു ഓട്ടോക്കാരാൻ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു.. കയ്യിൽ ഇല്ലാഞ്ഞിട്ടും സ്റ്റഷനിലെക്കു ആണെന്നരിഞ്ഞപ്പോ ആളും എന്റെകൂടെ ചില്ലറ തപ്പി ഇറങ്ങി.. ഒരുതവണ ഓട്ടോസ്റ്റാന്റ് വലം വെക്കേണ്ടി വന്നു കാര്യം സാധിക്കാൻ.. താടിക്കരാൻ ഓട്ടോ ചേട്ടന് അകത്തും പുറത്തും നന്ദി പറഞ്ഞ് പോലീസ് മാമനെ കാണാൻ കാലുകൾ വലിച്ചുനീട്ടി നടന്നു.. ഞായര് ആയതുകൊണ്ടാണോ സ്റ്റെഷനിൽ തിരക്കൊന്നും ഇല്ലല്ലോ.. ഓ പിന്നെ ! തിരക്കുണ്ടാവാൻ രാവിലെ അച്ചായന്മാർ ഇറച്ചി വാങ്ങാൻ ഇവിടെ അല്ലെ പതിവായി വരുന്നത്.. ചോദ്യവും ഉത്തരവും നിമിഷനേരംകൊണ്ട് ഞാൻ തന്നെ കണ്ടെത്തി.. കയറിചെന്ന് ആദ്യം കണ്ട എമാനോട് വരവിന്റെ ഉദ്ദേശ്യം അറിയിച്ചപ്പോ "ചായ സമയം ആണ്..ഇരിക്ക് "എന്നായിരുന്നു മറുപടി.. ജീവിതം തുരുംബെടുത് പോകുന്ന വാഹനങ്ങളുടെ എണ്ണമെടുതും ..നിരതെറ്റിക്കാതെ ആരോ പറഞ്ഞു വിട്ടതുപോലെ അനുസരണയോടെ യാത്ര തുടരുന്ന ഉറുമ്പുകളെ നോക്കിയും സമയം തള്ളിനീക്കി.. എന്നിട്ടും ഇപ്പൊ വരാന്നു പറഞ്ഞുപോയ ആളെ കണ്ടില്ല.. ഇനിയിപ്പോ ചായ ഉണ്ടാക്കി കുടിച്ചിട്ട് വരാം എന്നായിരിക്കുമോ പറഞ്ഞത്.. അല്ലെങ്കിൽ എന്നോട് അനുസരണ കാട്ടാതെ മുൻപേ ഓടുന്ന എന്റെ വാച്ച്പോലും ഇന്ന് ഓട്ടം നിരത്തി നടക്കാൻ തുടങ്ങി.. ആരാ അല്ലെ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തെ.. പകൽ ഉണര്ന്നിട്ടും ഇരുണ്ട ഇടനാഴികളിൽ വലിയ ശബ്ദം ഉണ്ടാക്കികൊണ്ട് ബൂട്ടിന്റെ താളം അടുത്ത് വന്നു.. കയ്യിൽ ഒരു ഫയലും അതിൽ അനുസരണയില്ലാതെ കുറെ പേപ്പറുകളുമായി വലിയ യൂണിഫോം ഇട്ട ഒരു ചെറിയ മനുഷ്യൻ..കൂടെ ഒരു കുടവയറും.. ആള്ക്ക്മുന്നേ കുടവയർ കസേരയിൽ സ്ഥാനം പിടിച്ചു.. അശ്രദ്ധയോടെ മുന്നില് കണ്ട ടേബിളിൽ ഫയലും സ്ഥാനം ഉറപ്പിച്ചു.. "Pappers ഒക്കെ കൊണ്ട്വന്നിടുണ്ടല്ലോ അല്ലെ..?" ഉണ്ട് സർ... കണക്കുമാഷിന്റെ മുന്നിലെ അനുസരണയുള്ള കുട്ടിയെപ്പോലെ ഇവിടെയും ഉത്തരം പെട്ടെന്ന് തന്നെ പുറത്തേക്കു വന്നു.. പിന്നീടുള്ള ചോദ്യങ്ങൾക്കൊക്കെ ഒരു ദ്വയാർത്ഥം ഉണ്ടോ എന്നെനിക്കു തോന്നി..... വേഗം കാര്യം സാധിക്കാൻ എമാന് വേണ്ടത് കൊടുത്താമതിയെന്ന് അയൽവക്കത്തെ ചേട്ടനും ഒര്മ്മിപ്പിച്ചിരുന്നു.. കൊടുക്കാൻ പാടില്ലെന്ന് അറിഞ്ഞുകൊണ്ട്തന്നെ വേഗം കാര്യം നടക്കുമല്ലോ എന്നോര്തപ്പോ ഞാനും അത് ചെയ്തു.. തണുത്ത 3നൂറിന്റെ നോട്ടുകൾ മുന്നിലെ ഫയലുകൾക്കിടയിൽ ഞാൻ തിരുകി ചേർത്തു. പ്രതീക്ഷിച്ചത് കിട്ടിയതുകൊണ്ടാവം ഏമാന്റെ കണ്ണിലെ തിളക്കം വ്യക്തമായിരുന്നു.. പക്ഷെ എന്റെ കീശയിൽനിന്ന് പോയ ഗാന്ധിതലയ്ക്കു വല്ലാത്തൊരു പുച്ചഭാവം..രാവിലെ വിളിച്ചുനര്തിയപ്പോ കണ്ടതിനേക്കാൾ....


അച്ഛന്റെ കയ്യിൽ തൂങ്ങി ആദ്യമായ് നടന്നത് ആ നീളൻ വരാന്തയുടെ അവസാന ക്ലാസ്മുറിക്കു വേണ്ടിയായിരുന്നു.. അന്നറിയില്ലായിരുന്നു അത് ജീവിതത്തിന്റെ ആദ്യമാണെന്ന് പിന്നെ ഒരുപാട് തവണ അതെ വരാന്ത ഓടിയും നടന്നും തീര്ത്തത് സൌഹൃദങ്ങളുടെ പുത്തൻ ലോകം തീര്ക്കാൻ വേണ്ടി ആയിരുന്നു.. ഓരോ മഴത്തുള്ളിയും കൈകുമ്ബിളിലൂടെ ഊര്ന്നുപോകുമ്പോൾ ക്ലാസ്സ്‌ മുറികളും കൂടെ ചില സൌഹൃദങ്ങളും കൂട്ട്പോയി ഇന്നും തിരയുകയാണ്...ഊര്ന്നു പോയവ കൈവെള്ളയിലൊതുക്കാൻ..


ബാല്യം.... ഓർത്തെടുക്കാൻ ശ്രമിക്കുംതോറും ഓർമ്മകളിൽ നിന്നും വഴുതിപ്പോകുന്ന,ഇന്നലെ എന്റെ സ്വന്തമായിരുന്ന, ഇന്ന് മറ്റാരുടെയോ സ്വന്തമായസുവര്ന്നകാലം.. മനസ്സ്പിടയുന്ന നിമിഷങ്ങളിലൊക്കെ മോഹിച്ചു പോകുന്നു , ആ ബാല്യം തിരികെ കിട്ടിയിരുന്നെങ്കിൽ.. മൂവാണ്ടന് മാവിൽ ഒരിക്കൽകൂടി കൂട്ടുകാരോടൊത്ത് കല്ലെറിയാൻ കഴിഞ്ഞിരുന്നെങ്കിൽ... ഒരു തവണകൂടി കിങ്ങിണി പശുവിനു പൊട്ടുകുത്താൻ കഴിഞ്ഞെന്കിൽ.. പാടവരമ്പിലെ തുമ്പികളെ കല്ലെടുപ്പികാൻ സാധിച്ചിരുന്നെങ്കിൽ... മറഞ്ഞിരുന്ന വേടനെപ്പോലെ കൌമാരവും യവ്വനവും ആഗ്രഹങ്ങളെ വലയിലോതുക്കി..ശേഷം ഇടുങ്ങിയ കൂടയിലും


2016, ജനുവരി 8, വെള്ളിയാഴ്‌ച

വിടചൊല്ലി അകലുന്ന നിമിഷങ്ങളെ ഓർത്ത് നെടുവീര്പ്പെടരുത്.. നഷ്‌ടമായ അവസരങ്ങളെഓര്ത് ദു:ഖിക്കരുത്.. പുത്തൻ പ്രതീക്ഷകളുടെ ചിറകിലേറി വാനോളം പറക്കണം.. ഇന്നലെ നഷ്ടപെട്ട അവസരങ്ങൾ നാളെ നമ്മളുടെതാവും ,കൊഴിഞ്ഞു പോയ നിമിഷങ്ങളെക്കൾ മധുരം വരും ദിനങ്ങൾ സമ്മാനിക്കും.. പ്രതീക്ഷകളും സ്വപ്നങ്ങളും സഫലമാവുന്ന ഒരു പുതുവര്ഷം കൂടി ആശംസിക്കുന്നു....


പ്രണയമെന്ന മൂന്നക്കത്തിനുമേല് നീ എന്ന ഒറ്റസംഖ്യ ചെര്ന്നുണ്ടായതാണ് വിരഹമെന്ന ശിഷ്ടം


നിന്നെക്കുറിച്ചെഴുതാൻ പേനയെടുക്കുമ്പോള് വാക്കുകള് വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...


നിന്റെ ഓര്മ്മകളെന്നും മേഘങ്ങൾക്കിടയിൽ മറയാത്ത ചന്ദ്രനെപ്പോലെ ആയിരുന്നു.. തുളസിയില തിരുകിയ നീളൻ മുടിയും, മഷിയെഴുതിയ വലിയ കണ്ണുകളും , തുളസിത്തറയിൽ നിന്നോടൊപ്പം വിളക്ക് വെച്ചതും, അമ്പലക്കുളത്തിലെ പായലുകൾക്കിടയിൽ നിന്നും നീ എനിക്കായ് ഇറുത്ത നീലംബരിയും... എല്ലാം... ചിലപ്പോൾ ഇതൊരു ഒര്മ്മപെടുത്തലാവാം.. നടന്നു തീർത്ത ഇടവഴികളിലൂടെ യുള്ള ഒരു തിരിച്ചുപോക്ക്.. അല്ലെങ്കിൽ ഇനിയുള്ള യാത്രയുടെ വഴികാട്ടി...


കുത്തഴിഞ്ഞു തുടങ്ങിയ ഓര്മ്മകളുടെ താളുകളെ മനസിന്റെ പട്ടടയിൽ കൊള്ളിവെച്ച് പിന്തിരിഞ്ഞു നടക്കുമ്പോഴും തീ നാളങ്ങല്ക്കിടയിൽ ആരൊക്കെയോ കണ്ണുനീരോഴുക്കുന്നു..


എന്നിലേക്ക്‌ പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയിലും നിന്റെ രൂപം തെളിയുന്നു.... തണുത്തുറഞ്ഞ ഡിസംബറിലെ ഇരുണ്ട രാത്രികളിൽ നിന്റെ ഓർമ്മകളിൽ ഹൃദയം തീ കായുന്നു.. ഒരു പുകമറയ്ക്കപ്പുറം വസന്തം പീലി വിടര്തുമ്പോൾ എന്നിൽ നീ പാകിയ നോവിന്റെ വിത്തുകൾ തളിർത്തുടി തുടങ്ങിയിരിക്കുന്നു.. ഹൃദയം പിഴിഞ്ഞൊഴുക്കിയ ഓരോ തുള്ളി രക്തവും നിന്റെ വിടവാങ്ങലിന് വഴിയൊരുക്കുന്നു.. പാതി തെളിഞ്ഞ ഇടനാഴിയിൽ പെയ്തുതോര്ന്ന മഴയുടെ നിനവിലും നീ പകുത്തുനല്കിയ സ്വപ്നങ്ങൾക്കൊപ്പം ഒരു പുതുവസന്തം ഞാൻ കെട്ടിപ്പടുക്കും..


കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...