2017, ജൂലൈ 29, ശനിയാഴ്‌ച

നീ വരുമെന്നറിയാമായിരുന്നു.. നിനക്ക് ശേഷം അടർന്നു വീണ നാളുകളത്രവയും, കാട് ചേക്കേറിയ തൊടിയും., പ്രായം വിളിച്ചോതുന്ന അപ്പൂപ്പൻമാവിനു തണലിലമർന്ന മൺകൂനയും.. ക്ലാവുപിടിച്ചു തുടങ്ങിയ കൽവിളക്കും.. ഇതൊക്കെത്തന്നെയായിരുന്നു എന്റെ ലോകം. നിന്നിൽ നിന്നടർന്നുവീഴുന്ന കണ്ണുനീർതുള്ളികളോട് ഇന്നെനിക്കു ക്ഷമിക്കാൻ കഴിയുന്നുണ്ട്. നീയും..ഞാനും നമ്മളിലേക്ക് ചുരുങ്ങിയതും.. സ്വപ്നങ്ങൾ അടുക്കിവെച്ചുണ്ടാക്കിയ കുഞ്ഞു ലോകവും ഒടുവിൽ നമ്മൾ ഛേദിച്ചു രണ്ടായതും.. ഇതൊക്കെത്തന്നെയായിരുന്നു ഈ വേനലും മഴയും ഇക്കാലമത്രയും എന്നിൽ കൊണ്ടെത്തിച്ചത് .. . ഇന്ന് നിന്നെയും... . അറിയാമായിരുന്നു.. നീ വരുമെന്ന്.

കാൽപ്പനികതയുടെ കെട്ടുപാടിൽ നിന്നുമുള്ള ഒളിച്ചോട്ടത്തിനപ്പുറം പച്ചയായ ജീവിതത്തിന്റെ മാംസങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള വ്യഗ്രതയായിരുന്നു നിന്നിൽ നിന്നെന്നെ പിൻതിരിപ്പിച്ചതത്രയും.. ഇറങ്ങിപ്പുറപ്പെട്ട നേരത്തെയോ കടത്തിണ്ണകളിലവസാനിച്ച രാത്രികളെയോ പഴിചാരാൻ ആഗ്രഹിക്കുന്നില്ല അതിനൊക്കെ മുകളിലാണ് ആകെയുള്ള മുഷിഞ്ഞ ഭാണ്ഡക്കെട്ടിനോടൊപ്പം കൂടെക്കൊണ്ടുനടക്കുന്ന വിശ്വാസം.. ഇനിയും വിശ്വസിക്കും.. കണ്ണടച്ചുതന്നെ.. വിശ്വസിപ്പിക്കാം.. പ്രതികരിക്കില്ല.. പരാതികളില്ല..

കടലാഴമോളം സ്നേഹം നിറച്ചു മുറിച്ചു വിറ്റൊരു ഹൃദയമുണ്ട്. ഒരു വ്യാഴവട്ടക്കാലമത്രയും പ്രണയത്തിനു കൂട്ടിരുന്നൊരു ജീവനും നിന്റെ വാക്കിനു മുകളിലർപ്പിച്ച വിശ്വാസം ശിഥിലമാകുന്നിടത്താണെന്റെ വഴി പിരിയുന്നത്. ആഴങ്ങളിൽ നിന്നെവിടെയോ ഒരു യാത്രക്ക് വിളി മുഴങ്ങുന്നുണ്ട്. ലക്ഷ്യമില്ലാത്ത യാത്ര.. ഒളിച്ചോട്ടമെന്നോ സന്യാസമെന്നോ വിളിക്കാം.. മുറിച്ചുവിറ്റ തീരുമാനങ്ങൾക്കൊന്നും വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നില്ലല്ലോ.. ഊതിപ്പെരുപ്പിച്ച പുകപടം സൃഷ്ട്ടിച്ച ഇന്നലെകളിൽ നിന്നും എന്നെന്നേക്കുമായൊരു ഒളിച്ചോട്ടം. ആത്മസംഘർഷങ്ങളിലകപ്പെട്ടു പോകുന്നതിനുമുൻപ് നടന്നു നീങ്ങണം.. നീയുണ്ടാവരുത്.. ഒരു പിൻവിളിക്കായ്..

2017, ജൂലൈ 26, ബുധനാഴ്‌ച

അപൂർവ്വം ചിലരെങ്കിലും നമ്മളെ സ്വയം വിലയിരുത്താൻ നിർബന്ധിതരാക്കും. മനപ്പൂർവ്വമല്ലെങ്കിൽ കൂടി പുറപ്പെട്ടു പോയ വിശ്വാസത്തെയും, ആത്മാർത്ഥതയേയും, ചോദ്യം ചെയ്യും. വാക്കുകളൊക്കെയും മൗനംപേറി നിസ്സഹായത പ്രകടിപ്പിക്കുന്നുണ്ട്. ഉത്തരങ്ങളില്ലാത്ത കുറെ ചോദ്യങ്ങൾ ദിക്കറിയാതെ വഴിതെറ്റി നിൽക്കുന്നുണ്ട്. ഇന്നലെവരെ ഞാൻ തുറന്നുവെച്ച ലോകം ഒരു പുകമറയ്ക്കപ്പുറം നിന്ന് മണ്ടൻ എന്ന് ഉറക്കെ വിളിച്ചു കൂവുന്നുണ്ട്. മണൽത്തരിയോളം ചെറുതായതുപോലെ.. ഉള്ളിൽ തികട്ടിവന്ന വികാരങ്ങൾപോലും വാക്കുകളിലേക്ക് ചേക്കേറാൻ മടികാണിക്കുന്നു. ബന്ധങ്ങളോരോന്നും ഒരോ അധ്യായങ്ങളാണ് അതിൽ ചിലതെങ്കിലും വാക്കുകൾക്കിടയിൽകൂടി വായിക്കണ്ടവയും. എന്റെ വിശ്വാസമാണ് ശരിയെന്ന വിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസം !!!!

വിണ്ടുകീറിയൊരു ചില്ലുപാത്രമുണ്ട്. നിന്റെ കൈതട്ടി വീണ ഒന്ന്.. . . ഹൃദയമെന്ന കൊച്ചുപാത്രം !!!

2017, ജൂലൈ 10, തിങ്കളാഴ്‌ച

പാറതലക്കൂട്ടത്തിൽ തലതല്ലി മരിക്കുന്ന തിരപോലെയാണ് നിന്റെയോർമ്മകൾ.. ഓരോതവണയും ഹൃദയത്തിൽ ചോരപൊടിക്കുന്നു..

തൊണ്ടക്കുഴിയിലോതുങ്ങിപ്പോയൊരു നിലവിളിയുണ്ട്.. നഷ്ടങ്ങളുടെ.. നഷ്ടപെടലുകളുടെ..

എഴുതിത്തുടങ്ങിയപ്പോഴേ മഷിപുരണ്ടൊരു ജീവിതമുണ്ട്.. ജീവനും...

സ്വപ്‌നങ്ങൾ വാരിയിട്ടു കത്തിച്ച കുന്നിൻ ചെരുവിലേക്ക് നിന്നോടൊത്തൊരു യാത്ര പോകണം. കത്തിയമർന്നവയൊക്കെ ചികഞ്ഞു നോക്കണം. കാര്യമൊന്നും ഉണ്ടാകില്ല.. എല്ലാം പൂർത്തീകരിക്കാൻ കഴിയാതെ പോയവയായിരിക്കും. നിനക്ക് വേണ്ടി വലിച്ചെറിഞ്ഞതുൾപ്പെടെ...

തോരാതെ പെയ്യുന്ന മഴയിലും നെഞ്ചിലെ നെരിപ്പോടിനുള്ളിൽ അണയാതെ എരിഞ്ഞു കത്തുന്ന ചില നിമിഷങ്ങൾ.. കാലം ഊതികത്തിക്കുന്ന ഇന്നലെകളിലെ നീയും..ഞാനും ചുവന്ന തീനാളങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്..

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...