2015, ജൂലൈ 28, ചൊവ്വാഴ്ച

ഇനി എനിക്ക് ഉറങ്ങണം.. തെക്കേ തൊടിയിലെ മാവിൻ ചുവട്ടിൽ.. കാണാൻ മറന്നുപോയ സ്വപ്നങ്ങള്ക്കും..മറക്കാൻ ശ്രമിച്ച ഓർമകൾക്കും ഇന്ന് ഞാൻ ഫുൾസ്റ്റോപ്പ്‌ ഇടുന്നു.. ഒപ്പം നിന്റെ ഓര്മ്മകളും എന്നോടൊപ്പം മണ്ണിൽ അലിഞ്ഞു ചേരും. നിന്റെ മൌനം എന്നും ആഴത്തിലുള്ള ചങ്ങലപ്പൂട്ടുകല്ക്കൊപ്പം ആയിരുന്നല്ലോ.. ഒരിക്കൽ നിന്റെ കണ്ണുനീർ തുള്ളികൾ കൊണ്ട് അവ മുറിയും പക്ഷെ അന്ന് ഞാൻ വിണ്ണിലെ താരകങ്ങൽക്കൊപ്പം നിന്റെ കണ്ണുനീരിനു സാക്ഷിയാവും ... മാനം കറുക്കും..കടവാവലുകൾ ചുറ്റും പറക്കും..പേമാരി രുദ്രഭാവം തീര്ക്കും.. ഇരുണ്ട മേഘങ്ങൾക്കിടയിൽ നീ എന്നെ തിരയുംബോഴും ഒരു വിളിപ്പാടകലെ ഞാൻ ഉണ്ടാകും .


2015, ജൂലൈ 13, തിങ്കളാഴ്‌ച

ആദ്യമായി കോളേജിന്റെ പടിക്കെട്ടുകൾ കയറിയപ്പോഴും, അവിടുന്നങ്ങോട് മറ്റൊരു ലോകം ആരൊക്കെയോ ചേർന്ന് കയ്യിൽ വെച്ചു തന്നപ്പോഴും പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല. പക്ഷെ.... അവസാനമായി ആ പടികൾതിരിച്ചിറങ്ങുമ്പോൾ മൂന്നു വര്ഷം കൊണ്ട് നേടിയതിനെക്കാൾ വിലപ്പെട്ടതെന്തോ അവിടെ ഉപേക്ഷിക്കേണ്ടി ന് വന്നതുപോലെ തോന്നുന്നു...


പെയ്തൊഴിഞ്ഞ വസന്തത്തെ നെഞ്ചോടു ചേർത്ത് വെച്ച് ഇരുട്ടിന്റെ നാല് ചുമരുകൾക്കുള്ളിൽ ജീവിതം നരകിച്ചു തീര്കുമ്പോഴും അവളിൽ അവൻ നല്കിയ വസന്തം കെടാതെ ജ്വലിക്കുന്നുണ്ടായിരുന്നു..കേടാവിളക്കായ്..


ചിലര് പറയുന്നു ,പലപ്പോഴും മനസിന്റെ ഉള്ളിലെ നൊമ്പരങ്ങൾ വാക്കുകളായി പുനര്ജനിക്കുന്നു എന്ന്...അങ്ങനെഎങ്കിൽല അവളിൽ ഞാൻ എന്തെ പുനര്ജനിക്കുന്നില്ല...?

ചിലർ അങ്ങനെആണ്..ചോദ്യങ്ങള്ക്ക് കാത്തു നില്ക്കാതെ ഹൃദയത്തിന്റെ വാതിൽ കുത്തിതുറന്ന് അകത്തുകടക്കും,
വലിയൊരു
 വസന്തം സമ്മാനിച്അപ്രതീക്ഷിതമായി    പടിയിരങ്ങുകയും ചെയ്യും..

സൌഹൃധങ്ങൾക്ക് എപ്പോഴും അതിർവരമ്പ് നിച്ചയിച്ചിരുന്നു..,ചിലപ്പോൾ അതായിരിക്കാം എന്നും മുന്നോട്ടു പാതകൾ ഇടുങ്ങിയതായിരുന്നു..
അത് തിരിച്ചറിയാൻ ജീവിതം തന്നെ ബലി നല്കേണ്ടിവന്നു..

വൈകി ആണെങ്കിലും ഇന്ന് ഞാൻ സന്തോഷിക്കുന്നു..ഒരുപാട്...
കാരണം, സൌഹൃദം കൊണ്ട് ഞാൻ ഇന്നൊരു ധനികനായി...  ജീവിതത്തിന്റെ ഫിനിഷിംഗ് പോയിന്റ് അടുക്കുമ്പോഴും‌
ഓർമകൾക്ക്നടുവിലും വസന്തമാളിക തീര്ക്കാൻ അവർ മതി എനിക്ക്...
ഭാര്യയെയോ കാമുകിയെയോ പോലെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചുകൊണ്ടിരിക്കുന്ന അവരെ...

നിറമുള്ള ഓര്മ്മകള്ക്ക് മഴതുള്ളിയെക്കാൾസൌന്ദര്യം ഉണ്ടെന്നു ഇന്നു ഞാൻ തിരിച്ചറിയുന്നു..

പിൻതിരിഞ്ഞു നടന്ന പല മുഖങ്ങളും ഓർത്തെടുക്കാൻ ശ്രമിക്കുമ്പോഴും പിന്നെയും ആരെയോ തിരയുന്നു...
ഒടുവിൽ  ഞാൻ കണ്ടു നിന്നിൽ....
നിന്നിലെ എന്നെ...

എന്റെ മോഹങ്ങൾ തീരത്തു കോറിയിട്ട വാക്കുകൾ പോലെ ആയിരുന്നു... പൂർണ്ണതയിലേക്ക് അടുക്കുന്ന ഓരോ നിമിഷവും തിര അതിനെ സ്വന്തമാക്കിക്കൊണ്ടിരുന്നു...


കാരണങ്ങള്ക്ക് കാത്തുനില്ക്കാതെ ഒരു ദിവസം കാലം നിന്നെയും ഉപേക്ഷിക്കും.. അന്ന് നീ തിരിച്ചറിയും നിനക്ക് വേണ്ടി ഞാൻഒഴുക്കിയ കണ്ണ്നീരിന്റെ വില.. സഖീ..നീ ഒരുപാട് വൈകിപ്പോയിരിക്കുന്നു.. കാലത്തിന്റെ കണക്കുപുസ്തകത്തില ഞാൻ തന്നെ ആയിരുന്നു ഒരുപിടി മുന്നിൽ...


ആഗ്രഹങ്ങൾ എന്നും വാനോളമായിരുന്നു.. അവയൊന്നും സ്വന്തമാക്കാൻ കഴിഞ്ഞതുമില്ല.. മറയുന്ന കാലത്തിനൊപ്പം മോഹങ്ങളും കൊഴിയുന്നു....


കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...