2016, ജൂൺ 12, ഞായറാഴ്‌ച

ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്ന നമ്മളെപ്പോലുള്ളവർ കാണാതെ പോകുന്ന ചിലര് ഉണ്ട്.. ജീവൻ ബാക്കിവെക്കാൻ വേണ്ടി ഭക്ഷിക്കുന്നവർ.. ദിനം നാലും അഞ്ചും തവണ പള്ള വീർപ്പികുമ്പോൾ ഒരുനേരമെങ്കിലും വെള്ളമൊഴിച്ച് വിശപ്പ്‌ ശമിപ്പിക്കുന്നവർ.. അഹങ്കാരത്തോടൊപ്പം വലിച്ചെറിയുന്ന ഓരോ ഉരുള പോലും ഇവര്ക്ക് നിഷേധിക്കപ്പെടുന്നു.. വിശപ്പിന്റെ വിളി അറിയണമെങ്കിൽ എല്ലിനിടയിൽ കുത്തിയ വറ്റുണങ്ങണം..ഒരു നേരമെങ്കിലും ഭക്ഷണം കിട്ടാതിരിക്കണം.. ഒരു പൊതിച്ചോറെങ്കിലും ഇവരിലെത്തിക്കാൻ കഴിഞ്ഞാൽ ആദ്യം നിറയുന്നത് നമ്മുടെ വയറായിരിക്കും.. ചിലപ്പോഴെങ്കിലും കണ്ണും..

2016, ജൂൺ 11, ശനിയാഴ്‌ച

ഇരുട്ടിന്റെ മറപറ്റി നടന്നകലുന്നുണ്ട് നിലവിളികൽ ഉള്ളിലൊതുക്കിയൊരു സ്വപനം !!!!

ഒരു മരണം ഇന്നലെ വിഷംകുടിച്ച്‌ ആത്മഹത്യ ചെയ്തു..

വീണ്ടും.. വീണ്ടും.. വീണ്ടും.. തോല്ക്കുന്നു.. നിന്റെ ഓർമ്മകൾ ഒരു പോരാളിയുടെ വീറു കാണിക്കുന്നു..

2016, ജൂൺ 4, ശനിയാഴ്‌ച

രാവിലെതന്നെ നല്ലൊരു ഒച്ചപ്പാട് ഉണ്ടാക്കിട്ടാണ് വീട്ടില് നിന്നു ഇറങ്ങിപോന്നത്.. വണ്ടിക്കൂലിക്ക് കാശ് ചോദിച്ചപ്പോ എന്റെ കയ്യിൽ ഇന്നില്ല !! എന്നായിരുന്നു അച്ഛന്റെ മറുപടി. പിന്നെന്തിനാ നിങ്ങൾ പണിക്കു പോകുന്നെ എന്നു അറിയാതെ ആണെങ്കിലും ചോദിച്ചുപോയി.. വേണ്ടായിരുന്നു. കുറ്റ ബോധം എവിടുന്നോ തികട്ടിവന്നു.. MBA കഴിഞ്ഞു ജോലിയൊന്നും ആവാതെ തെരെപാരെ നടന്നപ്പഴാണ് കസിൻ സിസ്റ്റർ അമ്മയോട് പറഞ്ഞത് അവനെ ബാങ്ക് കൊച്ചിങ്ങിനു വിട് നല്ല സാധ്യത ഉണ്ടെന്നു.അത്രയും നാളുകൂടി ഫ്രണ്ട്സിന്റെ കൂടെ അടിച്ചുപോളിക്കാം എന്ന ലക്‌ഷ്യം മാത്രേ ഉണ്ടായിരുന്നുള്ളു.. അതുകൊണ്ടാണ് ഇഷ്ടമില്ലാഞ്ഞിട്ടും സമ്മതം മൂളിയത്. പക്ഷെ ക്ലാസ്സ്‌ അവസാനത്തോട് അടുക്കുമ്പോഴന്നു നഷ്ടങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയതും.. ദിവസേനയുള്ള ട്രെയിൻ യാത്ര..പുതിയതും പഴയതുമായ ഒരുപാട് നല്ല സൌഹൃദങ്ങൾ... അതിനൊക്കെ ഇടയിൽ അപ്രതീക്ഷിതമായ ഒരു വാര്ത്ത എന്നെ കാര്യമായിട്ട് തന്നെ ഒന്ന് ഞെട്ടിച്ചുകളഞ്ഞു.. അവസാനം എഴുതിയ ഗ്രാമീൺ ബാങ്കിന്റെ ലിസ്റ്റിൽ എന്റെ പെരുണ്ടാത്രേ.... പിറ്റേ ദിവസം തന്നെ കോച്ചിംഗ് ക്ലാസ്സിനോട് സലാംപറഞ്ഞു.. അറിഞ്ഞു വന്നപ്പോൾ നാട്ടിൽതന്നെ ആണ് പോസ്റ്റിങ്ങ്‌.. ഉള്ളിലെവിടെയോ അഭിമാനം തലപൊക്കി "പണിയൊന്നും ആയില്ലേ ഇതുവരെ" എന്നു ചോദിച്ചവരുടെ മുന്നില്ക്കൂടി ഞെളിഞ്ഞു നടക്കണം. ആദ്യ കുറച്ചുനാളുകളിലെ ബുദ്ധിമുട്ടോഴിച്ചാൽ പെട്ടെന്നുതന്നെ ജോലി ഇഷ്ടപ്പെട്ടു തുടങ്ങി,എല്ലാവരും youth ആയതുകൊണ്ട്തന്നെ ചെറിയൊരു കോളേജ് ഞങ്ങൾ അവിടെ സൃഷ്ട്ടിക്കുകയായിരുന്നു.. വഴക്കും,തല്ലുകൂടലും,പരിഭവവും,പിണക്കവും സർപ്രൈസ് ബർത്ത്ഡേയ് സെലിബ്രെഷനും... ബഹളം കൂടുമ്പോൾ ചാണത്തലയൻ മാനേജർ വയറുകുലുക്കി വന്നു നല്ലൊരു സരസ്വതി വിളംബിട്ടുപോകും.. തണുത്തുറഞ്ഞ എസി മുറിയിൽ അതും പുതപ്പന്വഷിച്ചു ഏതെങ്കിലും മൂലയ്ക്ക് ചുരുണ്ട്കൂടുകയാണ് പതിവ്. തിരക്ക് കുറവുള്ള ഒരു ദിവസമായിരുന്നു അത് , കാർമേഘം മലയിറങ്ങിത്തുടങ്ങി..എവിടെയോ ആർത്തലച്ചു പെയ്യുന്ന ശബ്ദം കേള്ക്കാം. അകത്തുള്ള തണുപ്പിനേക്കാൾ പുറത്തിറങ്ങിയപ്പോൾ പ്രകൃതി തണ്പ്പൊരുക്കിയിയത്പോലെ തോന്നി. മലയിറങ്ങിയവളുടെ സ്വഭാവം പോടുന്നെനെ മാറി.. പ്രതികാരധാഹിയെന്നോണം ആർത്തലച്ചു പെയ്യുകയാണ്..പക്ഷെ മുടിവിരിച്ചാടുകയാനെങ്കിലും ആ വശ്യമായ സൌന്ദര്യം ആരെയും മോഹിപ്പിക്കും.. പതുക്കെ അകത്തു കടന്നു ക്യാബിനിൽ കടന്നു . മഴ തുള്ളികൾ ജനൽചില്ലുകളിൽ തട്ടി വിളിക്കുന്നത്‌പോലെ തോന്നി.. പുറത്തേക്കുള്ള കാഴ്ചയിൽ ആദ്യം പെടുന്നത് കൃഷ്ണേട്ടന്റെ ഹോട്ടലിന്റെ പിൻവശമാണ്. മിക്കവാറും സമയങ്ങളിലൊക്കെ മുഷിഞ്ഞ ബനിയനിട്ട ഒരു താടിക്കരാൻ ആത്മാവിനു പുകച്ചുരുളുകൾ കടം കൊടുക്കുന്നത് കാണാം.. ഇടക്കൊക്കെ തോന്നാറുണ്ട് ഇയ്യാള്ക്ക് ഇതുതന്നെ ആണോ പണി എന്ന്.. പക്ഷെ ഇന്ന് മറ്റൊരാളെയാണ് കണ്ടത്.. കോരിച്ചൊരിയുന്ന മഴയിലും വലിയ തടികഷ്ണങ്ങളോട് മല്പിടിത്തം നടത്തുന്ന ഒരു മനുഷ്യൻ.. ദേഹോപദ്രവം ചെയ്യുന്ന മഴയെപോലും വകവയ്ക്കാതെ അയാള് ഹോട്ടലിലേ ക്കുള്ള വിറകുകീറുന്നു.. ആളെ തിരിച്ചറിയാൻ അധികനേരം വേണ്ടിവന്നില്ല രാവിലെ എനിക്ക്മുൻപേ മുഷിഞ്ഞ ഒരു കവറും കക്ഷത്തിൽ തിരുകി ഇറങ്ങിയ ആമനുഷ്യൻ.. അച്ഛൻ... ഇടയ്ക്കുവെച്ച് കുറച്ചു നിമിഷങ്ങളെങ്കിലും കാഴ്ച ആരോ കടമെടുത്തു.. അലപ്പനേരത്തേക്ക് പ്രത്യേകിച്ച് ഭാവവത്യാസം ഒന്നും തന്നെ തോന്നിയില്ല.. കടന്നുപോകുന്ന ഓരോ മിനുട്ടും ആ മനുഷ്യൻ വർഷങ്ങളായി ഒഴുക്കുന്ന വിയർപ്പുതുള്ളികൾ ഹൃദയത്തിൽ കോരിയൊഴിച്ചത്പോലെ തോന്നി.. ഇന്ന് ഈ സീറ്റിൽ ഇരിക്കാൻ കാരണം ആ മനുഷ്യൻ വിയര്പ്പ്തുള്ളികൾ പണയംവെച്ച് കിട്ടിയ കാശുകൊണ്ട്മാത്രമാണ്.. അമ്പതും നൂറും കൈനീട്ടി വാങ്ങിയപ്പോൾ ഇല്ലാത്തൊരു കുത്തൽ അകതെവിറെയോ തലപൊക്കി നില്ല്ക്കുന്നു... നടന്നു മടുത്തപ്പോഴൊക്കെ ആ തോളത്തിരുന്നായിരുന്നു ബാല്യത്തിന്റെ യാത്രകൾ മിക്കതും.. തഴമ്പ് ചോദിച്ചുവാങ്ങിയ് അതെ കൈ വിരലിൽ തൂങ്ങിയായിരുന്നു കലാലയത്തിന്റെ പടിക്കെട്ടുകൾ കയറിയതും.. ചെയത് കൂട്ടിയ തെറ്റുകൾക്കോ അനുസരണക്കേട്‌ കാട്ടിയ നാവിനെയോ ഇതുവരെ ശകാരിച്ചിട്ടില്ല.. ട്രെൻഡ് മാറുന്നതനുസരിച്ച് ഡ്രെസ്സും ചെരിപ്പും നാലക്കസംഖ്യയിലെത്തിക്കാൻ ശ്രമിക്കുമ്പോൾ ആ മനുഷ്യൻ മാത്രം രണ്ടക്കങ്ങളിൽ തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു... അകത്തളങ്ങളിലെവിടയോ കുറ്റബോധം കൊടികെട്ടിപായുന്നു.. കൂടെ വാക്കുകളും എങ്ങോ പോയിമറയുന്നു... അച്ഛൻ എന്ന വലിയ സത്യത്തിനു മുന്നില് ഞാനും ഒലിച്ചുപോകുന്നു...

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...