2017, മാർച്ച് 31, വെള്ളിയാഴ്‌ച

പറയാതെ പോയ വാക്കുകൾക്കുമുന്നിൽ ഇന്നും ഹൃദയം പിടയ്ക്കുന്ന നോവു കേൾക്കാം
തിരിയാത്ത നോവിന്റെ കീറിയ താളുകളിൽ ഞാൻ കരുതിവെച്ച മയിൽ‌പ്പീലി കാണാം..

നടന്നകന്ന ഇടവഴികളിലെവിടെയോ നിന്റെ കാലൊച്ച പിന്നോട്ട് നടക്കാൻ നിർബന്ധിക്കുന്നത് കാണാം..

വിടരാത്ത ശോഷിച്ച സ്വപ്നങ്ങളുടെ അസഹിഷ്‌ണുത തളംകെട്ടി നിൽക്കുന്നു

ഒപ്പം
മുറിവേറ്റ ഹൃദയത്തിന്റെ  ചുവപ്പു ചാലിച്ച കണ്ണുനീരും

ഒരുപാടു നാളുകൾക്കു ശേഷം ഇന്ന് ഞാനീ കല്പ്പടവുകല്ൾക്ക് കൂട്ടിരുന്നു..
പക്ഷെ നിന്റെ വിടവ് അവിടെയും  ബാക്കിവന്നു...
പറഞ്ഞു പഠിപ്പിച്ചു വന്നിട്ടും മനസ്സ് നിന്നെതേടി അലഞ്ഞുകൊണ്ടേയിരുന്നു
...
ഓർമ്മകൾ കാര്മേഘം പോലെ ഇരുണ്ടുകൂടുന്നു..
കണ്ണുകൾ പെയ്യാൻ വെമ്പൽ കൊള്ളുന്നു...

ഇതുപോലൊരു പെങ്ങളെ വേണം..
കൂടെകളിക്കാൻ..
കൂട്ടിരിക്കാൻ..
കുറുമ്പ്കാണിക്കാൻ..
കളിപറയാൻ....
😘😘😘

2017, മാർച്ച് 23, വ്യാഴാഴ്‌ച

ഒറ്റക്കൊരു യാത്ര പോകണം.. പിന്നോട്ട് പായുന്ന മരങ്ങളോട് സലാം പറഞ്ഞും പുത്തൻ കാഴ്ചകളെ ഹൃദയപ്പെട്ടിയിലൊളിപ്പിച്ചും അറിയാത്ത ദേശങ്ങൾ താണ്ടിയും മേഘങ്ങളെ തൊട്ടറിഞ്ഞും എന്നെന്നും ഓർമ്മിക്കാൻ ഒരു യാത്ര.. നിനക്ക് പകരം വെയ്ക്കാൻ ആവാത്തിടത്തോളം.. ഒറ്റക്കൊരു യാത്ര..

ജീവിതം എഴുതിത്തുടങ്ങുമ്പോൾ ചില വാക്കുകളും വരികളും വിട്ടുപോകാറുണ്ട്.. അതിൽ പലതും നീ"എന്ന് ചേർത്തു വായിച്ചാൽ തീരുന്ന വിടവുകളാണ്താനും..

വാക്കുകൾ വഴിപിരിഞ്ഞിടത്തു മൗനം ദിശതെറ്റി നിൽക്കുന്നുണ്ട് ഉള്ളിലൊരു കാർമേഘം ജന്മ്മം കൊള്ളുന്നു..

സ്കൂൾ... മുന്നോട്ടോടുന്ന ജീവിതത്തിൽ പിന്നോട്ടോടാൻ നിർബന്ധിക്കുന്ന നാളുകൾ . നീല നിക്കറും 'അമ്മ നീലം മുക്കിഎടുത്ത വെള്ള ഉടുപ്പും മനസ്സിൽ നിറം പിടിപ്പിച്ച നാളുകൾ.. അമ്മയോട് മുതൽ വഴിവക്കിലെ ചെടികളോട് വരെ യാത്ര പറഞ്ഞു പോയ ദിനങ്ങൾ.. കണക്കുമാഷിന്റെ തല്ലുപേടിച്ചു സർ വരാതിരിക്കാൻ പ്രാർത്ഥിച്ച ദിവസങ്ങൾ.. സത്യപ്പുല്ലിന്റെ ധൈര്യത്തിൽ പരീക്ഷപേപ്പർ വാങ്ങാൻ പോയ ആ നാളിന്റെ മണ്ടത്തരങ്ങൾ. അഞ്ചാം ക്‌ളാസ്സിലെ സൂചിപേടിച്ചു ഉച്ചക്ക് വീട്ടിൽ പോയതും വഴിയരികിലിരുന്നു ലീവ് ലെറ്റർ എഴുതി അച്ഛന്റെ ഒപ്പിൽ എക്സ്പെർട് ആയതും ഒക്കെ ഇന്ന് ഓർമ്മകൾക്ക് മാത്രം സ്വന്തം. ടീച്ചർ വരാത്ത പീരീഡുകളിലൊക്കെ മിണ്ടിയാൽ പേരെഴുതുമെന്ന ഭീഷണിക്കു മുന്നിൽ അടിയറവു വെക്കേണ്ടി വന്ന നിമിഷങ്ങൾ. സ്കൂൾ അസ്സംബ്ലിയിൽ നിരയൊപ്പിക്കാൻ ശ്രമിച്ചനാളുകൾ.. നിറം പിടിപ്പിക്കുന്ന ആർട്സ് ദിനങ്ങൾ.. ഉച്ചയൂണിനു ശേഷമുള്ള പൈപ്പിന് മുന്നിലെ തല്ലുകൂടലുകൾ.. പി.റ്റി പീരീഡെന്നാൽ പന്തുകളി എന്ന് വ്യാഖ്യാനിച്ച നാളുകൾ.. വൈകിട്ടത്തെ കൂട്ടമണിക്കു വേണ്ടി കാതോർത്തിരുന്ന നിമിഷങ്ങളും ജനഗണമന തീരുന്നതിനുമുൻപ് ബാഗിനുള്ളിൽ ബുക്കെത്തണമെന്ന വാശിയെ മാഷിന്റെ കണ്ണുരുട്ടല്കൊണ്ട് കുഴിച്ചുമൂടപ്പെട്ടതും മുന്പിലിരിക്കുന്നവന് വാലു മുളപ്പിച്ചതുമൊക്കെ ആ ഭൂതകാലത്തിനു മാത്രം സ്വന്തം

നെയ്തുതീർത്ത സ്വപ്നങ്ങൾക്ക്
ദിവസങ്ങളുടെ ആയുസു മാത്രമേ ഉണ്ടായിരുന്നുള്ളു..
അവള് പറഞ്ഞു....
ഇഷ്ടല്ല എന്നെ..ന്ന്
എന്താണെന്നു പോലും ചോദിക്കാൻ തോന്നിയില്ല.
ഒരു മറുചോദ്യം കൊണ്ട് എനിക്കുള്ള
ഉത്തരങ്ങൾ തീരില്ലെന്നു തോന്നി.

അർബുദം പോലെ ആഴ്ന്നിറങ്ങുന്നുണ്ട് നീ..
ഉള്ളിലൊരു കടൽ ആർത്തിരമ്പുന്നുണ്ട്,
തിരകളെപോലെ തീരത്തു തലതല്ലി ഒടുങ്ങുന്നുണ്ട്.
വാനോളമുയർത്തിയ മോഹങ്ങളെയൊക്കെ ഒരു ചിതകൂട്ടി എരിക്കണം.
ഒരുനുള്ളു ചാരമായ് അതിലവസാനിക്കണം...

ഇഷ്ടമാണെടോ തന്നെ....😘😘😘

നിന്നിൽ തുടങ്ങി നിന്നിൽ തന്നെ അവസാനിക്കണം..

2017, മാർച്ച് 19, ഞായറാഴ്‌ച

നീ മോഹിപ്പിക്കുന്നുണ്ട്.. ആദ്യ കാഴ്ചയിലെ അഹങ്കാരത്തിനപ്പുറം.. കുഞ്ഞു കുഞ്ഞു ദേഷ്യങ്ങളിലൂടെ.. ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെ.. അഴിച്ചിട്ട കാർകൂന്തലിലൂടെ.. തിളങ്ങുന്ന കണ്ണുകളിലൂടെ.. അതിനൊക്കെ മേലെ നിന്നിൽ നിന്നടർന്നു വീഴുന്ന വാക്കുകളിലൂടെ.. പെണ്ണേ... ഹൃദയം കട്ടെടുക്കുന്നുണ്ട് നീ.. സ്വപ്നങ്ങൾക്ക് നിറം ചാർത്തുന്നുണ്ട്.. നിശബ്ദതയിലെവിടെയോ നിന്നെ തിരയുന്നുണ്ട് ഞാൻ, ഇറുക്കിയടച്ച കണ്ണുകൾക്ക്മുന്നിലും തെളിഞ്ഞു തന്നെ നിൽക്കുന്നുണ്ട് നീ.. നിന്റെ മനസ്സ് ഭദ്രമായ സൂക്ഷിച്ചു കൊള്ളാം വട്ടപൊട്ടുകുത്തിയ നെറ്റിക്ക് മേൽ ഒരു നുള്ളു സിന്ദൂരം ചാർത്തിക്കോട്ടെ ഞാൻ

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...