2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

നിന്റെ ഓര്മ്മകളെ തൂക്കിലേറ്റാൻ വിധിയായിരിക്കുന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു..

ഒരു മരണം ഇന്നലെ വിഷംകുടിച്ച്‌ ആത്മഹത്യ ചെയ്തു..

പെണ്ണേ.... നിന്റെ ഇടംകണ്ണേറിനു മുന്നിൽ എന്റെ ഹൃദയം പടിയിറങ്ങി പോരുന്നു...

ഉമ്മറത്ത് ഉണങ്ങാനിട്ട ഓർമ്മകൾ ഇന്നലത്തെ മഴയിൽ നനഞ്ഞുകുതിര്ന്നിരിക്കുന്നു... നിന്റെ ഓർമ്മകൾ അവിടെയും ജ്വലിച്ചുതന്നെ നിന്നു....

നിന്റെ മിഴികൾ കരിമഷികൊണ്ട് വേലിക്കെട്ടു തീര്ക്കും മുൻപേ എന്റെ ഹൃദയം അവയേ വരണമാല്യം ചെയ്തിരുന്നു..

അനുസരണ ഇല്ലാതെ കടന്നുവരുന്ന ഓര്മ്മകളെ ഒക്കെ പിടിച്ചുകെട്ടി താഴിട്ടു പൂട്ടി ! ഇനിയൊന്നു കാണണം എങ്ങിനെ വരും എന്ന് !!

പ്രണയമെന്ന മൂന്നക്ഷരം തെറ്റുമ്പോഴൊക്കെ വിരഹമെന്ന ഗുരുനാഥ കൂട്ട്പോകുന്നു...

മഴ ഇപോഴ്ഴും പെയ്തിറങ്ങുകയാണ് എന്റെ ഓര്മയുടെ അകത്തളങ്ങളിലേക്ക്.....

നീയെന്ന മഴ നിലച്ചുതുടങ്ങിയിരിക്കുന്നു...ഒപ്പം ഒരുഹൃദയം നിനക്കായ്‌ കരുതിവെച്ച സ്നേഹവും നിന്നോടൊപ്പം ഒലിച്ചുപോവുന്നു... ഹൃദയത്തിൽ ചേക്കേറുന്ന ഓരോ മഴത്തുള്ളിയും നിന്നിലപ്ര്പ്പിതമായിരുന്നു.. എന്നിട്ടും നീ കാണാതെ പോകുന്നു.. എന്നെ അറിയാതെ പോകുന്നു... ഒരു പുകമറയ്ക്കപ്പുറമെന്നോണം നീ നടന്നകലുന്നു.. (കടപ്പാട്.:ആദ്യവരി)

സ്വപ്നങ്ങളൊക്കെ സ്വപ്നലോകത്താണെന്ന് തോന്നുന്നു..എന്റെ ഉറക്കങ്ങളിലൊന്നും അവ വരാറേയില്ല.. ഒന്നെത്തിനോക്കാറ്പോലുമില്ല

എനിക്കും ഒരു പ്രണയമുണ്ടായിരുന്നു... യൂണിഫോം ഇല്ലാത്ത ദിവസങ്ങളിലൊക്കെ പട്ടുപാവാടയിട്ടു കൊമ്പൻമീശക്കാരൻ അച്ഛന്റെ കൂടെ ചേധക്കിന്റെ പിന്നിലിരുന്നു വരുന്ന ആ ഉണ്ടക്കണ്ണിയോട്.. ഇടക്കൊക്കെ നെല്ലിക്കയും ചാമ്പങ്ങയും കൊടുത്തു ശ്രമിച്ചു നോക്കിയെങ്കിലും വിചാരിച്ചപോലെ കാര്യങ്ങൾ ഏറ്റില്ല... ഉറ്റ ചങ്ങാതിയുടെ ഊളതലയിൽ ഉദിച്ച ഒരു വഴികൂടി ശ്രമിച്ചു നോക്കി.. വറുത്ത പുളിന്ഗുരു..!! അതും വളരെ മാന്യമായിട്ടു ചീറ്റി.. പിന്നീടവൾ മുഖത്ത്പോലും നോക്കാതെ ആയി.. കാര്യം അന്വഷിച്ച് അവളുടെ കൂട്ടുകാരികും കൊടുത്തു കുറച്ചു പുളിന്ഗുരു.... . നിന്ന നിൽപ്പിൽ പകച്ചുപോയി ഞാൻ.. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഇങ്ങനോക്കെ തെറി വിളിക്കുഒ...? . വേറൊന്നും അല്ല കാരണം ഉണ്ടക്കണ്ണിക്കു ഞാൻ കൊടുത്ത പുളിന്ഗുരു തിന്നിട്ട് ലൂസ് മോഷൻ പിടിച്ചത്രേ..!!!!!

നിന്റ പേരിനു മുന്നിൽ ജീവിതത്തിന്റെ ബാലസ്ഷീറ്റ് ടാലി ആവാതെ പോകുന്നു..

ഇതൊരോര്മ്മയാണ്... വള്ളിചെരുപ്പും.. കുഞ്ഞുപെട്ടിയും.. തുകൽസഞ്ചിയും.. മുറിനിക്കറും.. വശങ്ങളിൽ പിന്നിയിട്ട മുടിയും.. അങ്ങനെ..അങ്ങനെ.. പരിഷ്കാരതോടൊപ്പം ഒലിച്ചുപോയ അന്നിന്റെ പരിഷ്കാരം...

ആദ്യ ബെഞ്ചിൽ നിന്നും ക്ലാസ്സ്‌മുറിയുടെ അവസാന ബെഞ്ചിലേക്ക് നീ ഇടംകണ്ണെറിയുമ്പോഴും, രമണിടീച്ചറുടെ പദ്യത്തിൽ നിന്നിൽ പ്രണയം വിടര്ന്നപ്പോഴും , തിരക്കിട്ട് വരുന്ന കൂട്ടമണിയോടൊപ്പം പുഞ്ചിരി സമ്മാനിച്ചു നീ നടന്നകന്നപ്പോഴും മൌനം മാത്രമായിരുന്നു എനിക്കുള്ള ഉത്തരം..

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...