2017, മേയ് 13, ശനിയാഴ്‌ച

നിന്നെ പ്രണയിച്ചതിലൂടെ ഭ്രാന്തെടുത്തൊരു ഹൃദയമുണ്ട്..!! ചങ്ങലപ്പൂട്ടുകൾക്കൊണ്ടു ബന്ധിച്ചത്. ഇരുമ്പുവേലികൾകൊണ്ട് മറകെട്ടിയത്. നാല്ചുവരുകൾക്കുള്ളിൽ ഇന്ന് ഇരുട്ടിനെ പ്രണയിച്ചു തുടങ്ങിയ ഒന്ന്..

പാതിമുറിഞ്ഞൊരു ഹൃദയമുണ്ട്.. മറുപാതി തേടുന്നൊരു ഹൃദയം..

ചുവന്ന നിറത്തോടുള്ള നിന്റെ പ്രണയത്തെ ഞാനിന്നെന്റെ രക്‌തം കൊണ്ട് പൂവണിയിക്കും..

പെയ്തിറങ്ങുന്ന മഴനൂലുകൾക്കിടയിലൂടെ ആയിരുന്നല്ലോ നിന്റെ പ്രണയങ്ങളൊക്കെയും..

ചോണനുറുമ്പ് അരിച്ചരിച്ചു കയറുന്നുണ്ട്.. നീയെന്ന വിഷത്തെ മധുരമായ് വ്യക്ക്യാനിച്ചതിലൂടെ...

ഉണങ്ങിപിടിച്ച കണ്ണുനീർ ചാലുകളെ അസ്സഹിഷ്ണുതകൊണ്ട് സഹിക്കേണ്ടി വരുന്ന കവിൾത്തടങ്ങൾ..

ഇരുട്ടാണ്.. കട്ടപിടിച്ച ഇരുട്ട്.. ഞാനെന്ന കുഞ്ഞു വെളിച്ചത്തെ നീയെന്ന ഒറ്റരാത്രി വുഴുങ്ങിയതിലൂടുണ്ടായ ഇരുട്ട്..

2017, മേയ് 8, തിങ്കളാഴ്‌ച

മഴ.... ഒരുപാട് കാമുകന്മാരുള്ള എന്നാൽ ആര്ക്കും പിടികൊടുക്കാത്ത വശ്യ സുന്ദരി... ജൂണിൽ കൊഴിഞ്ഞു വീണ ഗുല്മോഹറിനു പ്രണയം സമ്മാനിച്ചു പോയവൾ.. നനഞ്ഞ മണ്ണിനു സുഗന്ധം സമ്മാനിച്ചവൾ.. ജനലഴികളുടെ നിറുകയിൽ ചുംബനം തീര്തവൾ... നനയാൻ മടിച്ചു നിന്നപ്പോഴൊക്കെ കൂട്ടികൊണ്ട്പോയി പനി പിടിപ്പിച്ചവൾ.. ഇടക്കെപ്പോഴോ മുനയോടിഞ്ഞു തൂലിക വാർന്നോഴുകിയ മഷിത്തുള്ളികളെ സ്വന്തമാക്കിയപ്പോൾ വെറുത്തു തുടങ്ങിയിരുന്നു... അന്ന് കാണുമ്പോഴൊക്കെ ഉഗ്രരൂപിയായി മുടിയഴിച്ചിട്ട് നൃത്തം ചെയ്യുന്നവളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. ഉറഞ്ഞുതുള്ളുന്ന കാളീ രൂപം.. കര്ക്കിടകത്തിന്റെ അസമയങ്ങളിൽ വിരുന്നുപാര്ക്കുന്ന അസഹനീയത നിറയ്ക്കുന്നവൾ.. കുടിലുകളുടെ മേല്ക്കൂരയിലൂടെ അനുവാദമില്ലാതെ കടന്നുചെല്ലുന്ന അനുസരണക്കേടുകാരി.. പക്ഷെ എപ്പോഴൊക്കെയോ ഈ അനുസരണക്കെടുകാരിയെ അറിയാതെ വീണ്ടും പ്രണയിച്ചു പോകുന്നു.. ചിലനേരമെങ്കിലും അവളുടെ സാമീപ്യം ഹൃദയത്തെ തണുപ്പിക്കുന്നു...

സുഹൃത്ത്.... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്റെ സ്വപ്നങ്ങൾ നമ്മുടെ സ്വപ്നങ്ങളായി പുനരാവിഷ്ക്കരിക്കുന്നവൻ.. സ്കൂൾ ബഞ്ചിലിരുന്നു നെല്ലിക്ക പങ്കുവെച്ചതുമുതൽ ക്യാമ്പസ്‌ മുറിയിൽ പൊതിച്ചൊരു പങ്കുവച്ചതുവരെ..അല്ലെങ്കിൽ കാലിടറിവീണ ജീവിതയാത്രയിൽ നിന്നും കൈപിടിച്ചെഴുന്നേപ്പിചവൻ.. പ്രണയത്തിനും വിരഹത്തിനും സാക്ഷിയായവൻ .. വധുവാകാൻ പോകുന്നവൾക്ക് മാർക്കു നിച്ചയിച്ചവൻ.. ജീവിതയാത്രയുടെ എടുകളിലൊക്കെ സുഹൃത്തെന്ന പേരിൽ അവനുണ്ടാവാതിരിക്കില്ല.. യാത്ര തുടരുംമ്പോഴൊക്കെ ഇടവഴികളിൽ നിന്നായ് പുതിയത് നമ്മോടൊപ്പം ചേരുന്നു.. അറിയാതെയും അറിഞ്ഞുകൊണ്ടും ചിലത് മറക്കുന്നു.. ചിലത് മറക്കപ്പെടുന്നു... ഇന്നലെവരെ ആരൊക്കെയോ ആയിരുന്നവർ...ഇന്ന് മറ്റൊരാൾ ആ സ്ഥാനം കൈവശപ്പെട്ത്തിയിരിക്കുന്നു.. അതും സൌഹൃദം എന്ന ലേബലിൽ തന്നെ.! ഒരു ദിവസത്തെ "സൌഹൃദം" വാനോളം ഉയരുമ്പോൾ വർഷങ്ങൾ "സൌഹൃദം" സമ്മാനിച്ചവർ ആഴങ്ങളിലേക്ക് തലയറ്റ് വീഴുന്നു.. ചിലത് തലയറുക്കപ്പെടുന്നു... കൊലചെയ്യപ്പെട്ടതും മരണം കാത്തു കിടക്കുന്നതും എല്ലാം ഒരുദിവസം മുന്നില് വന്നു കണക്കു നിരത്തും.. അന്നവ പരിഹരിക്കാൻ ഈ ലോകം മതിയാവാതെ വരും..

അച്ഛൻ... നിലയില്ലാ കയത്തിൽ പോലും ഈ കൈകൾ കൂടെയുണ്ടെങ്കിൽ ആരെയും പേടിക്കാതെ ഇറങ്ങിച്ചെല്ലാം.. ഏതു കൂരിരുട്ടിലും ഒപ്പം നടക്കാൻ ഈ കാലുകൾ കൂടെയുണ്ടെങ്കിൽ മറ്റൊരു പ്രകാശം തിരയേണ്ടതില്ല.. കൂടെയുണ്ട്.. എന്നൊരു തോന്നൽ മാത്രം മതി ഏതൊരു പ്രതിസന്ധിയും തകർത്തെറിയാൻ..

ഓർമ്മകളുടെ അന്തപ്പുരങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ വർഷക്കാലത്തിനെ വിരുന്നുകാരനാക്കി ഉമ്മറപ്പടി കടക്കുന്നു.. അവസാനത്തെ പഴുത്ത മാമ്പഴവും പൊഴിച്ചുകൊണ്ട് മാമ്പഴക്കാലം വർഷത്തിന് മുന്നിൽ തലകുനിച്ചു മടങ്ങുന്നു.. ഇഷ്ടങ്ങളും അനിഷ്ടങ്ങളും വകവയ്ക്കാതെ അവളാർത്തുപെയ്യുന്നു....

നഗ്നപാദങ്ങൾ കൊണ്ട് മണ്ണിന്റെ തണുപ്പിനെ തൊട്ടറിയണം.. ചാറ്റൽമഴയിൽ വയൽവരമ്പുകളെ ഹൃദയത്തിൽ കോറിയിടണം.. മായാത്ത ചിത്രങ്ങളായി മനസ്സിനുള്ളിൽ പൂഴ്ത്തി വെക്കണം..

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...