2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

വാക്കുകൾ വഴിപിരിഞ്ഞിടത്‌ മൗനം ദിക്കന്വഷിക്കുന്നുണ്ട്. പടിയിറക്കിവിട്ട നിന്റെ ഹൃദയത്തിലേക്കൊരു തിരിച്ചു പോകില്ലിനി !!! കടലാഴങ്ങളിലമർന്ന കുമിളകൾപോലെയാണ് പ്രണയം.. പൊട്ടിയഴുകാൻ നിമിഷങ്ങളേ വേണ്ടു. പടർന്നു പന്തലിക്കാനും. പടിയടച്ചു പിണ്ഡം വെച്ചതിനൊക്കെയും ഒരു കർക്കിടകത്തിൽ ബലിച്ചോറു നൽകേണ്ടി വരും നീ..ഓർത്തുകൊൾക.

കാലത്തിന്റെ കുത്തൊഴുക്കിൽ പുഞ്ചിരി സൌഹൃധതിനു വഴിയോരുക്കുമ്പോൾ അതിനു ഇങ്ങനൊരു നിറം കൂടി ഉണ്ടാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല . ഓരോതവണ നിന്നോട് വഴക്കിടുംബോളും നിന്ടടുതെക്കുള്ള ദൂരം കുറയുകയായിരുന്നു .. സ്നേഹത്തിന്റെ നിറക്കൂട്ടിൽ ചാലിച്ചെഴുതിയ നീയെന്നെ സുഹൃത്തിനെ ഞാൻ എന്ടെ ഹൃധയതോട് ചേര്ക്കുന്നു . നിന്നോടോതുള്ള ഒരൊ നിമിഷവും ഓര്മ്മകളാണ് ..പിന്നിടുന്ന ഒരൊ ദിനവും കൊഴിഞ്ഞുപോയ വസന്തമാണ് എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നി പ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം…..

2017, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

നിന്റെയോർമ്മകൾ അലമുറയിട്ടു തുടങ്ങിയപ്പോഴാണ് ഹൃദയത്തിനൊരു താഴു പണിയിച്ചത്.. ഇന്നതിന്റെ താക്കോൽ എവിടെയോ മറന്നുവെച്ച ഞാൻ. . . നന്നായി.. തിരിച്ചുകിട്ടാതിരിക്കട്ടെ !!!

നടപ്പാതയുടെ തിരക്കിനിടയിൽ കൈവിട്ടു പോയൊരു പ്രണയമുണ്ടായിരുന്നു.. അന്വഷിച്ചു ചെന്നപ്പോഴേക്കും ആവശ്യക്കാരൻ കൊണ്ടുപോയത്രേ.. അശ്രദ്ധകാണിക്കുന്നവർക്ക് കൊടുക്കാൻ ഹൃദയമില്ലെന്ന് !!

നിന്റെയോർമ്മകൾക്കു ചാലുകീറി നൽകിയിട്ടും എന്നിലേക്ക്‌ തന്നെ തിരിഞ്ഞൊഴുകുന്നതെന്തേ നീ..

പെയ്യാൻ മടിച്ചു ആകാശക്കോണിൽ നക്ഷത്രങ്ങൾക്കു കൂട്ടിരുന്ന കാർമേഘം പോലെ.. എത്ര കടലെടുത്താലും ബാക്കിയാവുന്ന തീരം പോലെ.. നീയും ഞാനും നമ്മിലേക്കെത്താതെ പോകുന്നു

നിന്റെയോർമ്മകൾ റബ്ബർപന്തുപോലെയാണ്.. എത്രദൂരേക്ക്‌ വലിച്ചെറിഞ്ഞാലും പൂർവ്വാധികം ശക്തിയോടെതന്നെ തിരിച്ചുവരുന്നു

പാലിക്കാമായിരുന്നിട്ടും നീ ബാക്കിവെച്ച് പോയ ഒരുപിടി വാഗ്‌ദാനങ്ങൾ.. നമ്മുടെ ജീവിതത്തെ നിറംപിടിപ്പിക്കാനുള്ള കളർപെന്സിലുകളുടെ മുനയാണല്ലോ പെണ്ണെ നീ ആദ്യമോടിച്ചു കളഞ്ഞതും

കര(കവി)ഞ്ഞൊഴുകിയിരുന്നൊരു പ്രണയം കർക്കിടകത്തിനൊപ്പം ഒ(ളി)ലിച്ചു പോകുന്നു.. പൊതിഞ്ഞുവെച്ച ചാരക്കൂനകൾക്ക് പിന്നിൽ എരിഞ്ഞടങ്ങുന്നുണ്ടൊരു ജീവൻ.. മുറിവേറ്റൊരു ഹൃദയം കണ്ണുനീർ വാർക്കുന്നുണ്ട്. . . ഒക്കെയും ചെന്നെത്തുന്നത് നീയെന്ന ഒറ്റബിന്ദുവിലേക്കും..

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...