2015, ഡിസംബർ 26, ശനിയാഴ്‌ച

ഓര്മ്മകളുടെ കല്പടവിൽ ഇടവഴിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോഴും മനസ്സിന്റെ ഉള്ളറകളിലെവിടെയോ കെടാവിളക്കായ് ആ മുഖം ഇന്നും അവശേഷിക്കുന്നു.. ചേർത്തുവെച്ച കൈകൾ പറിച്ചെടുത്തു നടന്നകന്നപ്പോഴും ഒരു തിരിഞ്ഞു നോട്ടം ആഗ്രഹിച്ചിരുന്നു.. പൂര്തിയാക്കാൻ കഴിയാത്ത ആഗ്രഹങ്ങളുടെ കണക്കു തിട്ടപ്പെടുത്താൻ ഒരു പുതുജീവിതം ആവശ്യമാണെന്ന് തോന്നുന്നതുപോലെ... എങ്കിലും അവനിലേക്കെതിപ്പെടാൻ ആവില്ലല്ലോ... ചിലപ്പോഴൊക്കെ കാത്തിരിപ്പാണ് ജീവിതത്തിന്റെ വഴി നിശ്ചയിക്കുന്നതെന്ന് തോന്നി പ്പൊകും.. അതെ .! കാത്തിരിപ്പാണ് ജീവിതം പക്ഷെ എന്തിനുവേണ്ടി എന്ന മറുചോദ്യത്തിനു മുന്നിൽ ഉത്തരം നടന്നകലുന്നു... എങ്കിലും ഈ കാത്തിരിപ്പ്‌ തുടരും., പച്ചപ്പ്‌ കടംകൊണ്ട കല്പടവ്ചാരി.. തുരുമ്പിനെ പ്രണയിച്ച കമ്പിവേലിക്കിപ്പുറം ഇടവഴിയുടെ അങ്ങേ അറ്റത്ത്‌ കണ്ണുകൾ പ്രതിഷ്ട്ട്ടിച്.... അങ്ങനെ...


2015, ഡിസംബർ 21, തിങ്കളാഴ്‌ച

എന്റെ ഹൃദയം പിഴിഞ്ഞ ഓരോ തുള്ളി രക്തത്തിനും നിന്റെ നെറുകയിൽ വീണ സിന്ദൂരത്തിനേക്കാൾ ചുവപ്പുണ്ടായിരുന്നു
അവളുടെ കയ്യിലെ കുപ്പിവളപ്പൊട്ടുകല്ക്കിടയിലും എനിക്കൊരിടം അവശേഷിച്ചിരുന്നു...
വിപ്ലവങ്ങളുടെ അവസാനം എന്നും ചോരക്കറ പുരണ്ട കരാറുകൾക്ക്
മുകളിൽ ആണെങ്കിൽ ഇവിടെയും അതുതന്നെ ...
അച്ഛനമ്മാവൻമാർ ചേർന്ന് രണ്ടു ഹൃദയം മുറിച്ച് കാരാർ ഒപ്പിട്ടു എന്ന വത്യാസം മാത്രം.................
പ്രണയിച്ചു തോറ്റവനും കാലില്ലാത്തവനും ഒടുവിൽ ഒരു പാതയിൽ തന്നെ എത്തിച്ചേരും.....
വിഗലാംഗൻ..!!
നീ പൂരിപ്പിക്കാതെ പോയ വാക്കുകൽക്കിടയിലാണ് ഞാൻ എന്ന മൌനം തളം കെട്ടിയത്...
നീ ബാക്കിവെച്ചു പോയസ്വപ്നങ്ങളുട
െ ഭാണ്ടക്കെട്ടിൽ ഇന്ന് ഞാൻ എന്ന പഴംതുണി മാത്രം
നീയറിഞ്ഞോ..
നിന്റെ പിന്നിൽ നടന്ന നാളത്രയും എനിക്കു കൂട്ടു വന്ന നിഴലിനെ ഞാൻ കാണാതെപോയി
രാവിലെ ഓഫീസിൽ എത്തി ജോലി തുടങ്ങി
കുറച്ചു കഴിഞ്ഞപ്പോതന്നെ ഫോണ്
ഞരങ്ങിതുടങ്ങി..
പരിചയമില്ലാത്ത
ഒരു നമ്പർ..
അപരിചിത നമ്പറുകൾ ആകെ വരുന്നത് മൊബൈൽ
കമ്പനിയിൽ നിന്ന് മാത്രമാണ്..പക്ഷെ ഇത്
അവരല്ല..
വലതുകയ്യിൽ ഇരുന്ന പെന്സിലിനെ
അടിച്ചമാര്തിക്കൊണ്ട്തന്നെ സ്വൈപ്പ് ചെയ്തു
കൊണ്ട് ഫോണ് ഷോൾഡറിനും ചെവിക്കും ഇടയിൽ
തിരുകി..
മറുതലയ്ക്കൽ നിന്നും പരുഷമായ ശബ്ദം
പുറത്തേക്കു തെറിച്ചു വീണു..
"****** അല്ലെ..?"
അതെ എന്ന എന്റെ മറുപടിക്ക്
കാത്തുനില്ക്കാതെ "ഇത്
********പോലീസ്സ്റ്റേഷനിൽ നിന്നാണ്..!"
കുറ്റങ്ങൾ ഒന്നും തലയിൽ ഇല്ലെങ്കിലും
കുറച്ചു നിമിഷത്തേക്ക് ഞാനും ഒരു കുറ്റവാളി
ആയപോലെ തോന്നി..
"എന്താ സർ" യാന്ത്രികമായിട്ടായിരുന്നു
എന്റെ മറു ചോദ്യം...
"പാസ്പോര്ട്ടിന് കൊടുത്തിരുന്നോ.."
വീണ്ടും മറുതലയ്ക്കൽ നിന്നും അക്ഷരങ്ങൾ
വാക്കുകളുടെ രൂപത്തിൽ പുറത്തേക്കു വന്നു..
"സർ
.. കൊടുത്തിരുന്നു"
"ആ,.. അതിന്റെ enquiryക്ക് വേണ്ടി
വിളിച്ചതാണ്..സ്റ്റേഷൻ വരെ ഒന്ന്
വരണമല്ലോ..."
സണ്ടേ വന്നാമതിയോ സർ.."
ആ ഗാമ്ബീര്യ ശബ്ദത്തോട് അകതൊട്ടും വിനയം
തോന്നിയില്ലെങ്കിലും വാക്കുകളിൽ
ആവുന്നത്ര വിനയം വരുത്താൻ ഞാൻ ഒരു ശ്രമം
നടത്തി...
"നിന്റെ
വീട് എവിടെയാ..?"
വീണ്ടും
ഫോണിന്റെ സ്പീക്കറിൽ ഒതുങ്ങാത്ത ശബ്ദം
വീണ്ടും പുറത്തേക്കു തുപ്പി...
ഞാൻ
സ്ഥലപ്പേരു പറഞ്ഞു..
"ആ.. അവിടെയാണോ..
എന്നാൽ കാര്യമായിട്ട്തന്നെ ഒന്ന്
നോക്കണമല്ലോ".. പരിഹാസം നിറഞ്ഞഒരു
പുഞ്ചിരിയോടെ ആളുടെ മറുപടി
പെട്ടെന്നായിരുന്നു...
"എന്തായാലും നീ ഒന്ന് വിളിച്ചിട്ട് വാ..
കേസ് ഒന്നും ഇല്ലല്ലോ അല്ലെ"
പുച്ച
ഭാവം ആളാണ് കണ്ടുപിടിച്ചത്എന്ന് തോന്നി ആ
ചോദ്യം കേട്ടപ്പോൾ..
"ഇല്ല സർ..കേസ് ഒന്നും ഇല്ല"
പെട്ടെന്ന് വായിൽ വന്ന മറുപടി ഞാൻ
ആളിലേക്ക്
വലിച്ചിട്ടു....
"ഹാ.. എന്നാ നല്ലത് !" രാവിലെ ഒരു 9
ആവുമ്പോഴേക്കു നീവാ..
ആ സംസാരം അവിടംകൊണ്ട് അവസാനിച്ചു..
ആകെ കിട്ടുന്ന ഒരു ഞായറാഴ്ച..അതും
സമാധാനത്തോടെ കിടന്നുറങ്ങാൻ
സമ്മതിക്കില്ല.ലോകത്തെങ്ങുമില്ലാത്ത
തെറി ചവച്ചരച്ചുകൊണ്ടാണ് എഴുന്നേറ്റതു
തന്നെ..
ഏതൊരു മലയാളിയെപ്പോലെ തന്നെ ഒരാളെ
തെറി വിളിച്ചുകഴിഞ്ഞപ്പോ വല്ലാത്തൊരു
ആശ്വാസം..
പതിവുപോലെ
ബസിനെ ഓടിപ്പിടികാനുള്ള ചെറിയൊരു
മാരത്തോണ് ഇന്നും വേണ്ടി വന്നു..
കയ്യിൽ
ഉണ്ടായിരുന്ന ചില്ലറ ബസ്സിലെ സുന്ദരനായ
ചാണതലയൻ കണ്ടര്ടക്ക്
കൊടുത്തുകഴിഞ്ഞപ്പഴാനു അറിഞ്ഞത് ഇനി ആകെ
ഉള്ളത് രാവിലെ അമ്മയുടെ കാലിൽ വീണു
സമ്പാദിച്ച ഒരു 500രൂപ നോട്ടു മാത്രം..
അടുക്കിവെച്ച തുണികൾക്കിടയിൽനിന്നും
രാവിലെ കുത്തി പ്പോക്കിയത് കൊണ്ടാവാം
ഗാന്ധിജിഅപ്പൂപനെ ചെറിയൊരു ഈര്ഷ്യം..
ഇത്ര രാവിലെ ഇനി എവിടെപോയി ചില്ലറ
തപ്പും..അതും ഞായറാഴ്ച !!
സുഹൃത്തുക്കള്ക്ക് ഇടയിൽ നിന്ന് ആരോ
പറഞ്ഞിരുന്നു അമ്മാവൻമാര്ക്ക് "ചില്ലറ"
വല്ലതും കൊടുക്കേണ്ടി വരും ചില്ലറ തന്നെ
കരുതിക്കോണം അല്ലെങ്കിൽ കൊടുക്കുന്നത്
എന്താണേലും അമ്പലത്തിലെ
കാണിക്കവഞ്ചിയിൽ ഇട്ടപോലെ ആവും എന്ന്..
മറവി എപ്പോഴും സുഹൃത്തായി കൂടെ
ഉള്ളതുകൊണ്ട് അവനെ കുറ്റംപറഞ്ഞിട്ടും
കാര്യമില്ല..
ബസ് ഇറങ്ങി ആവുന്ന രീതിയിൽ ഒക്കെ ഒരു
ശ്രമം നടത്തി നോക്കി..നോ രക്ഷ !!
ചില്ലറ ചോദിച്ചു ചെല്ലുമ്പോ ചേട്ടൻമാരുടെ
മുഖം കണ്ടാൽതോന്നും രാവിലെ കടം
ചോദിക്കാൻ ചെന്നതാണോ എന്ന്..
ഒടുവിൽ ഒരു ഓട്ടോക്കാരാൻ ചേട്ടന്റെ
അടുത്ത് കാര്യം അവതരിപ്പിച്ചു..
കയ്യിൽ
ഇല്ലാഞ്ഞിട്ടും സ്റ്റഷനിലെക്കു
ആണെന്നരിഞ്ഞപ്പോ ആളും എന്റെകൂടെ ചില്ലറ
തപ്പി ഇറങ്ങി..
ഒരുതവണ ഓട്ടോസ്റ്റാന്റ് വലം വെക്കേണ്ടി
വന്നു കാര്യം സാധിക്കാൻ..
താടിക്കരാൻ ഓട്ടോ ചേട്ടന് അകത്തും
പുറത്തും നന്ദി
പറഞ്ഞ് പോലീസ് മാമനെ കാണാൻ കാലുകൾ
വലിച്ചുനീട്ടി നടന്നു..
ഞായര് ആയതുകൊണ്ടാണോ സ്റ്റെഷനിൽ
തിരക്കൊന്നും ഇല്ലല്ലോ..
ഓ പിന്നെ ! തിരക്കുണ്ടാവാൻ രാവിലെ
അച്ചായന്മാർ ഇറച്ചി വാങ്ങാൻ ഇവിടെ
അല്ലെ പതിവായി വരുന്നത്..
ചോദ്യവും ഉത്തരവും നിമിഷനേരംകൊണ്ട് ഞാൻ
തന്നെ കണ്ടെത്തി..
കയറിചെന്ന് ആദ്യം കണ്ട എമാനോട്
വരവിന്റെ ഉദ്ദേശ്യം അറിയിച്ചപ്പോ
"ചായ സമയം ആണ്..ഇരിക്ക് "എന്നായിരുന്നു
മറുപടി..
ജീവിതം തുരുംബെടുത് പോകുന്ന വാഹനങ്ങളുടെ
എണ്ണമെടുതും ..നിരതെറ്റിക്കാതെ ആരോ
പറഞ്ഞു വിട്ടതുപോലെ അനുസരണയോടെ യാത്ര
തുടരുന്ന ഉറുമ്പുകളെ നോക്കിയും സമയം
തള്ളിനീക്കി..
എന്നിട്ടും ഇപ്പൊ വരാന്നു പറഞ്ഞുപോയ ആളെ
കണ്ടില്ല..
ഇനിയിപ്പോ ചായ ഉണ്ടാക്കി കുടിച്ചിട്ട്
വരാം എന്നായിരിക്കുമോ പറഞ്ഞത്..
അല്ലെങ്കിൽ എന്നോട് അനുസരണ കാട്ടാതെ
മുൻപേ ഓടുന്ന എന്റെ വാച്ച്പോലും ഇന്ന് ഓട്ടം
നിരത്തി നടക്കാൻ തുടങ്ങി..
ആരാ അല്ലെ ഒരു ചേഞ്ച് ആഗ്രഹിക്കാത്തെ..
പകൽ ഉണര്ന്നിട്ടും ഇരുണ്ട ഇടനാഴികളിൽ
വലിയ ശബ്ദം ഉണ്ടാക്കികൊണ്ട് ബൂട്ടിന്റെ
താളം അടുത്ത് വന്നു..
കയ്യിൽ ഒരു ഫയലും അതിൽ അനുസരണയില്ലാതെ
കുറെ പേപ്പറുകളുമായി വലിയ യൂണിഫോം ഇട്ട
ഒരു ചെറിയ മനുഷ്യൻ..കൂടെ
ഒരു കുടവയറും..
ആള്ക്ക്മുന്നേ കുടവയർ കസേരയിൽ സ്ഥാനം
പിടിച്ചു..
അശ്രദ്ധയോടെ മുന്നില് കണ്ട ടേബിളിൽ
ഫയലും സ്ഥാനം ഉറപ്പിച്ചു..
"Pappers ഒക്കെ കൊണ്ട്വന്നിടുണ്ടല്ലോ
അല്ലെ..?"
ഉണ്ട് സർ...
കണക്കുമാഷിന്റെ മുന്നിലെ അനുസരണയുള്ള
കുട്ടിയെപ്പോലെ ഇവിടെയും ഉത്തരം
പെട്ടെന്ന് തന്നെ പുറത്തേക്കു വന്നു..
പിന്നീടുള്ള ചോദ്യങ്ങൾക്കൊക്കെ ഒരു
ദ്വയാർത്ഥം ഉണ്ടോ എന്നെനിക്കു തോന്നി.....
വേഗം
കാര്യം സാധിക്കാൻ എമാന് വേണ്ടത്
കൊടുത്താമതിയെന്ന് അയൽവക്കത്തെ ചേട്ടനും
ഒര്മ്മിപ്പിച്ചിരുന്നു..
കൊടുക്കാൻ പാടില്ലെന്ന്
അറിഞ്ഞുകൊണ്ട്തന്നെ വേഗം കാര്യം
നടക്കുമല്ലോ എന്നോര്തപ്പോ ഞാനും അത്
ചെയ്തു..
തണുത്ത 3നൂറിന്റെ നോട്ടുകൾ മുന്നിലെ
ഫയലുകൾക്കിടയിൽ ഞാൻ തിരുകി ചേർത്തു.
പ്രതീക്ഷിച്ചത് കിട്ടിയതുകൊണ്ടാവം
ഏമാന്റെ കണ്ണിലെ തിളക്കം
വ്യക്തമായിരുന്നു..
പക്ഷെ എന്റെ കീശയിൽനിന്ന് പോയ
ഗാന്ധിതലയ്ക്കു വല്ലാത്തൊരു
പുച്ചഭാവം..രാവിലെ വിളിച്ചുനര്തിയപ്പോ
കണ്ടതിനേക്കാൾ....
ആയിരം താഴിട്ടുപൂട്ടിയാലും ഓര്മ്മകളുടെ സ്വർണ്ണപ്പെട്ടി താനേ തുറന്നുപോകുന്നു..
ഇന്നലെകൾ സമ്മാനിച്ച നിമിഷങ്ങൾ മനസ്സിന്റെ ഏതോ ഒരു കോണിൽ പായൽ തീർക്കുമ്പോൾ അറിയാതെ ആണെങ്കിലും ഇന്നും അതിലൂടെ തെന്നി വീണുപോകുന്നു
ഓരോ തവണ കൈനീട്ടി യാചികുമ്പോഴും,
ചുഴിഞ്ഞ നോട്ടങ്ങളുടെ മുന്നില് പ്രതിരോധം നഷ്ടമാവുംബോഴും,
ചില്ലറതൊട്ടുകളിൽ കാമം ഒളിപ്പിച്ചു തരുമ്പോഴും, ഇതാവണം
യാച്ചയുടെ അവസാന ദിനം എന്ന് മനസ്സിൽ കുറിച്ചിടാരുണ്ട്...
പക്ഷെ
..അമ്മയെക്കുറിച്ച് ഓർക്കുമ്പോൾ..
അനിയത്തികുട്ടിയെ കുറിചോർക്കുമ്പോൾ....
വീണ്ടും ഇറങ്ങിപുറപ്പെട്ടു പോകുന്നു
നീലിച്ച കുന്നുകൾക്കുമപ്പുറമായിരുന്നു അവളെന്നും സ്വപ്നങ്ങൾ നാട്ടിയത്..
സ്വപ്നങ്ങളിൽ എപ്പോഴൊക്കെയോ മാനം അതിനെ വെള്ളപുതപ്പിക്കാൻ ശ്രമിച്ചിരുന്നു..
കാല
ചക്രങ്ങൾക്കിടയിൽ എവിടെയോ അവളുടെ സ്വപ്നങ്ങളും മലയിറങ്ങി..
കൂടെ അവളും..
അന്നും ഇന്നും ഈ വരാന്തകൾക്ക് മുന്നിൽ പെയ്തിറങ്ങുന്ന മഴ അവളെക്കാൾ സുന്ദരി ആയിരുന്നു... പക്ഷെ
അന്ന് അവളോടൊപ്പം തുരുമ്പിച്ച ജനൽകംബികല്ക്കിടയിലൂടെ കണ്ടതൊക്കെയും ആര്തലച്ചു തലതല്ലിക്കരയുന്ന ഉഗ്രരൂപിയായ ഈ മഴയെത്തന്നെ ആയിരുന്നുവോ...
അതോ അവൾക്കുമുന്നില് ഈ സൌന്ദര്യത്തെ അവഗണിച്ചതോ....
അങ്ങനെ ആവും...ആണ്..!
ആയുസ്സിന്റെ ഒരു ദിനംകൂടി സൂര്യനോടൊപ്പം
കടലിൽ മറയുന്നു..
കാത്തിരിപ്പിന്റെ ദൈര്ഗ്യം കൂടിവരുന്നു.
രാവ്‌ മായുമ്പോൾ ഞാൻ നിന്നെക്കുറിച്ചു ഓർക്കാറുണ്ട്..
നമുക്കായ് മാറിനിന്ന സായം സന്ധ്യയിൾ നിന്നോടൊപ്പം മെനഞ്ഞെടുത്ത സ്വപ്നങ്ങളെ പറ്റി...
വര്ഷങ്ങളുടെ
വിടവുകളിൽ നീ നിറച്ച മൂകതയിലൂടെ..
നുകരാതെപോയ ഭൂതകാലത്തെപ്പറ്റി
..
പിന്തിരിഞ്ഞു നടക്കുമ്പോഴും അകന്നു പോകുന്നകാല്പാദങ്ങളി
ലൂടെ..

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...