2020, ഏപ്രിൽ 26, ഞായറാഴ്‌ച

പ്രണയം  പൊട്ടിമുളച്ച  നാളുകളിൽ ജീവിതത്തിന്റെ  നിലാവ് പൂക്കുന്നിടങ്ങളിൽ  തനിച്ചിരുന്നിട്ടുണ്ടോ...?

ഓർമ്മകളുടെ അറ്റത്തോളം  നടന്നു ഇന്നിലേക്ക്  തിരിഞ്ഞു  നോക്കിയിട്ടുണ്ടോ...? 

ഉറങ്ങാതിരുന്നു  കണ്ടു  തീർത്ത  സ്വപ്നങ്ങളുടെ ചിറകറ്റു  വീഴുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ..? 

പ്രണയമെന്ന മൂന്നക്ഷരത്തെ  വിരഹം  ഭോഗിച്ചു ചവച്ചു തുപ്പിയത്  നീ അറിഞ്ഞിരുന്നോ..? 

പിഴച്ചുപോയ  പ്രണയത്തിന്റെ  ജാര സന്തതിയെ   ഒരു തവണയെങ്കിലും  നോക്കി  നിന്നിട്ടുണ്ടോ...? 

ഉത്തമില്ലെങ്കിൽ നിനക്കെന്റെ  തൂലിലത്തുമ്പിൽ  നിന്നും  പടിയിറങ്ങാം.. !!

2020, ഏപ്രിൽ 25, ശനിയാഴ്‌ച

പിറക്കാതെ മരിച്ചു പോയ ചിന്തകൾക്ക് സങ്കടം പറഞ്ഞിരിക്കാൻ ഒരു കൂട്ട് വേണം.. ഓർമ്മകളുടെ പിന്നാമ്പുറ കാഴ്ചകൾക്ക് മങ്ങൽ ഏൽക്കുന്നതിനു മുൻപായി കറുത്ത ഫ്രെയിമിൽ ചേർത്ത ഒരു കുപ്പിച്ചില്ലിന്റെ കൂട്ട്പോലെ.. ചിരിച്ചു ചിന്തിച്ചു ഓർമ്മകളുടെ തോണിയേറി അക്കരെയെത്തുമ്പോൾ തിരികെ തുഴയാൻ നിലാവിന്റെ കൂട്ടുപോലെ... ആർത്തു പതിക്കുന്ന മഴത്തുള്ളികളിൽ നിന്നും പേടിചൊളിക്കാൻ കറുത്ത ശീലയുടെ കുടയുടെ കൂട്ടുപോലെ... മറവിയുടെ വാതിൽ സ്വയം തുറക്കുന്നതുവരെ പിറക്കാതെ മരിച്ചു പോയ ചിന്തകൾക്ക് സങ്കടം പറഞ്ഞിരിക്കാൻ ഒരു കൂട്ട് വേണം...

2020, ഏപ്രിൽ 23, വ്യാഴാഴ്‌ച

അനന്തമായ നീണ്ടു പോകുന്ന ഒരു രാവിന്റെ ഓരത്തിരുന്നാണ് ഞാൻ ഈ മഷിക്കു ജീവൻ കൊടുക്കാൻ ശ്രമിക്കുന്നത്... പാതി അടർന്നുമാറിയ ചന്ദ്രനിൽ നിന്നും നിലാവൊഴുകി അക്ഷരങ്ങളിൽ തട്ടി കണ്ണ് മഞ്ഞളിക്കുന്നുണ്ട്. ഇതുപോലൊരു രാത്രിയിലായിരുന്നു നീ വസന്തത്തെ കുറിച്ച് മാത്രം വാതോരാതെ സംസാരിച്ചു എന്നെ വീർപ്പുമുട്ടിച്ചത്.. അന്ന് പൂർണ്ണ ചന്ദ്രൻ കൂട്ടിനുണ്ടായിരുന്നു നിങ്ങൾക്കിടയിലുള്ള ആംഗ്യ ഭാഷകൾ പലതും കണ്ടില്ലെന്നു നടിക്കുകയായിരുന്നു ഞാൻ. അതായിരുന്നല്ലോ ആദ്യവും അവസാനവും.. കറുത്തിരുണ്ട ആകാശത്തേക്ക് ഒന്ന് നോക്കൂ.. മിന്നാമിനുങ്ങുപോലെ പോലെ മുനിഞ്ഞു കത്തുന്ന നക്ഷത്ര ഗോളങ്ങളെ നോക്കി നമ്മുടെ പ്രണയത്തിന്റെ ഒറ്റയടി പാതയിലെ കൽവിളക്കുകൾ എന്നു നീ വിളിച്ചത് ഓർക്കുന്നുണ്ടോ...? ഇന്നവയൊക്കെ കരിന്തിരി കത്തി സ്വയം ഒടുങ്ങുന്നുണ്ട്.. ഈ യാമത്തിനു ദൈർഗ്യം കൂടുന്നതുപോലെ... കൈകൾ കുഴയുന്നുണ്ട്... ഉമിനീര് വറ്റി തൊണ്ട വരളുന്നുണ്ട്... മിഴികളിൽ ഒരുപാട് രാവുകളുടെ നിദ്ര ഞെളിവിരി കൊള്ളുന്നുണ്ട് അനന്തമായ നീളുന്ന ഈ രാവൊന്നു ഒടുങ്ങിയിരുന്നെകിൽ.... ഒന്നിച്ചു നടന്നിരുന്ന നമ്മുടെ വഴികൾ സമാന്തരമായി നീങ്ങി തുടങ്ങിയിരിക്കുന്നു... ഇനി ഒരിക്കലും ഒന്നിക്കാത്തവണ്ണം... ഇനി ആ വഴിക്കോണുകളിൽ വസന്തം മിഴി വിടർത്തില്ല.. ഒരിലപോലും കൊഴിയാൻ ബാക്കി ഇല്ലാതെ ശരത്കാലത്തിനു മീതെ തെക്കൻ കാറ്റ് ഉച്ചത്തിൽ കൂകി പായും... വരി തെറ്റിയ വാക്കുകൾക്കു മീതെ മൗനത്തിന്റെ കല്ലറയിൽ വാർദ്ധക്യം കൂട്ട് വന്ന കാലുകൾ നീട്ടി ഞാൻ വിശ്രമിക്കും....

കണ്ണ് തുറന്നപ്പോഴൊക്കെ തീവണ്ടി  മരങ്ങളെ പിന്നിലാക്കി  ഓടിക്കോണ്ടെയിരിക്കുന്നു.... 
ചുറ്റും 
ആളൊഴിഞ്ഞ  ഇരിപ്പിടങ്ങൾ... 
ലക്ഷ്യമെത്തുന്നതിനു  മുൻപേ  തോണിക്കാരനോട്  യാത്ര  പറഞ്ഞു  തെളിഞ്ഞു  നിൽക്കുന്ന  നീലാകാശത്തിനു  മേലെ  കൂടി കടവ്  ലഷ്യമാക്കി  നടന്നു..... 
ഇടവഴിയിലേക്ക്  തിരിയുന്നതിനു  മുൻപ്  ഒരു തവണ  കൂടി കൈ  വീശി  കാണിച്ചു... 
അയാൾ  കുതിരവണ്ടിയുമായ്  മടങ്ങിയിരുന്നു... 
ഇടവഴിയിലെ  ഉരുളൻ  കല്ലുകളിലേക്കു  കാൽ വലിച്ചു വെച്ചു  നടന്നു തുടങ്ങി.. 
ഇരു വക്കിലും  ഓല മേഞ്ഞ  കൊട്ടാരങ്ങൾ...
ഉരുളൻ  കല്ലിൽ  നിന്നും മഞ്ഞു  വിരിച്ച  പാതയിലേക്ക്  വഴി  മാറി  നടന്നു... 
കാലമർന്നു  പോകുന്നുണ്ട്... അടിത്തട്ടിലെ മുള്ളുക്കമ്പികൾ  തട്ടി വ്രണം  ചലം  തുപ്പുന്നുണ്ട്    .. 
ഇടവഴിയിൽ  വെച്ചു  ആരൊക്കെയോ  ഒപ്പം നടക്കാൻ  ചേർന്നു.. അവരിൽ തോണിക്കാരനും കുതിരവണ്ടി നയിച്ച  ഒറ്റക്കണ്ണനും... 
നടത്തത്തിനു  വേഗത കൂട്ടി... 
അവർ  പിന്തുടരുന്നത് പോലെ... 
കയ്യിൽ ഉണ്ടായിരുന്ന  ഇരുമ്പ്  പെട്ടിക്കു കനം  കൂടിയത്  പോലെ... അകത്തു  നിന്നും  പൊതിഞ്ഞു  വെച്ച പുസ്തകങ്ങളിലെ  അക്ഷരങ്ങൾ  അലമുറ  ഇടുന്നുണ്ട്... 

നടത്തം  ഓട്ടത്തിന് തീ കൊളുത്തി .. പിന്നിലുള്ള  പട്ടികൾ ഓരിയിടുന്നത് മുന്നിലെ കറുത്ത  പുകപടലത്തിൽ  തട്ടി  പ്രധിധ്വനിക്കുന്നതു  മൂക്കിലൂടെ  അകത്തേക്ക്  ഇരച്ചു  കയറുന്നുണ്ട് ..

 

"എഴുന്നേറ്റ്  പോയി പല്ല്  തെക്കെടാ "..
അമ്മയുടെ ശബ്ദം  ആണല്ലോ.... 🤔


കണ്ണ് തള്ളി  തുറന്നു  ഫോൺ  തപ്പി  എടുത്തു 
സമയം  10..!!!
ആഹാ... അടിപൊളി... 
ഇന്നലത്തെ കെട്ടിറങ്ങി  തുടങ്ങിയതേ  ഉള്ളു....




 

:ഒരിക്കൽ പോലും കാണാത്ത ഒരാളെ പ്രണയിക്കാൻ പറ്റുമോ.... :അവരുടെ ഓർമ്മകളിൽ ജീവിക്കുമത്രേ... !:നേരിട്ട് കാണാത്ത ഒരാളിൽ നിന്നും എന്ത് ഓർമ്മകളാണ്.....? വാക്കുൾക്കു മേൽ ഹൃദയം നല്കുന്ന കരുതലാവും ആ ഓർമ്മകൾ... അവർ നെയ്തുകൂട്ടിയ സ്വർണ്ണചിറകുള്ള സ്വപ്‌നങ്ങളാവും ആ ഓർമ്മകൾ... പറ്റും... !!ഒരിക്കൽ പോലും കാണാത്ത ഒരാളെ പ്രണയിക്കാൻ പറ്റും.. എന്നും കണ്ടു മറയുന്ന പല മുഖങ്ങളെക്കാൾ എത്രയോ വട്ടം ഉൾക്കണ്ണിൽ അവരു കണ്ടുമുട്ടുണ്ടാകും..നിന്നെപ്പോലെ...എന്നെപോലെ....

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...