2020, ഏപ്രിൽ 23, വ്യാഴാഴ്‌ച

അനന്തമായ നീണ്ടു പോകുന്ന ഒരു രാവിന്റെ ഓരത്തിരുന്നാണ് ഞാൻ ഈ മഷിക്കു ജീവൻ കൊടുക്കാൻ ശ്രമിക്കുന്നത്... പാതി അടർന്നുമാറിയ ചന്ദ്രനിൽ നിന്നും നിലാവൊഴുകി അക്ഷരങ്ങളിൽ തട്ടി കണ്ണ് മഞ്ഞളിക്കുന്നുണ്ട്. ഇതുപോലൊരു രാത്രിയിലായിരുന്നു നീ വസന്തത്തെ കുറിച്ച് മാത്രം വാതോരാതെ സംസാരിച്ചു എന്നെ വീർപ്പുമുട്ടിച്ചത്.. അന്ന് പൂർണ്ണ ചന്ദ്രൻ കൂട്ടിനുണ്ടായിരുന്നു നിങ്ങൾക്കിടയിലുള്ള ആംഗ്യ ഭാഷകൾ പലതും കണ്ടില്ലെന്നു നടിക്കുകയായിരുന്നു ഞാൻ. അതായിരുന്നല്ലോ ആദ്യവും അവസാനവും.. കറുത്തിരുണ്ട ആകാശത്തേക്ക് ഒന്ന് നോക്കൂ.. മിന്നാമിനുങ്ങുപോലെ പോലെ മുനിഞ്ഞു കത്തുന്ന നക്ഷത്ര ഗോളങ്ങളെ നോക്കി നമ്മുടെ പ്രണയത്തിന്റെ ഒറ്റയടി പാതയിലെ കൽവിളക്കുകൾ എന്നു നീ വിളിച്ചത് ഓർക്കുന്നുണ്ടോ...? ഇന്നവയൊക്കെ കരിന്തിരി കത്തി സ്വയം ഒടുങ്ങുന്നുണ്ട്.. ഈ യാമത്തിനു ദൈർഗ്യം കൂടുന്നതുപോലെ... കൈകൾ കുഴയുന്നുണ്ട്... ഉമിനീര് വറ്റി തൊണ്ട വരളുന്നുണ്ട്... മിഴികളിൽ ഒരുപാട് രാവുകളുടെ നിദ്ര ഞെളിവിരി കൊള്ളുന്നുണ്ട് അനന്തമായ നീളുന്ന ഈ രാവൊന്നു ഒടുങ്ങിയിരുന്നെകിൽ.... ഒന്നിച്ചു നടന്നിരുന്ന നമ്മുടെ വഴികൾ സമാന്തരമായി നീങ്ങി തുടങ്ങിയിരിക്കുന്നു... ഇനി ഒരിക്കലും ഒന്നിക്കാത്തവണ്ണം... ഇനി ആ വഴിക്കോണുകളിൽ വസന്തം മിഴി വിടർത്തില്ല.. ഒരിലപോലും കൊഴിയാൻ ബാക്കി ഇല്ലാതെ ശരത്കാലത്തിനു മീതെ തെക്കൻ കാറ്റ് ഉച്ചത്തിൽ കൂകി പായും... വരി തെറ്റിയ വാക്കുകൾക്കു മീതെ മൗനത്തിന്റെ കല്ലറയിൽ വാർദ്ധക്യം കൂട്ട് വന്ന കാലുകൾ നീട്ടി ഞാൻ വിശ്രമിക്കും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...