2017, മാർച്ച് 23, വ്യാഴാഴ്‌ച

സ്കൂൾ... മുന്നോട്ടോടുന്ന ജീവിതത്തിൽ പിന്നോട്ടോടാൻ നിർബന്ധിക്കുന്ന നാളുകൾ . നീല നിക്കറും 'അമ്മ നീലം മുക്കിഎടുത്ത വെള്ള ഉടുപ്പും മനസ്സിൽ നിറം പിടിപ്പിച്ച നാളുകൾ.. അമ്മയോട് മുതൽ വഴിവക്കിലെ ചെടികളോട് വരെ യാത്ര പറഞ്ഞു പോയ ദിനങ്ങൾ.. കണക്കുമാഷിന്റെ തല്ലുപേടിച്ചു സർ വരാതിരിക്കാൻ പ്രാർത്ഥിച്ച ദിവസങ്ങൾ.. സത്യപ്പുല്ലിന്റെ ധൈര്യത്തിൽ പരീക്ഷപേപ്പർ വാങ്ങാൻ പോയ ആ നാളിന്റെ മണ്ടത്തരങ്ങൾ. അഞ്ചാം ക്‌ളാസ്സിലെ സൂചിപേടിച്ചു ഉച്ചക്ക് വീട്ടിൽ പോയതും വഴിയരികിലിരുന്നു ലീവ് ലെറ്റർ എഴുതി അച്ഛന്റെ ഒപ്പിൽ എക്സ്പെർട് ആയതും ഒക്കെ ഇന്ന് ഓർമ്മകൾക്ക് മാത്രം സ്വന്തം. ടീച്ചർ വരാത്ത പീരീഡുകളിലൊക്കെ മിണ്ടിയാൽ പേരെഴുതുമെന്ന ഭീഷണിക്കു മുന്നിൽ അടിയറവു വെക്കേണ്ടി വന്ന നിമിഷങ്ങൾ. സ്കൂൾ അസ്സംബ്ലിയിൽ നിരയൊപ്പിക്കാൻ ശ്രമിച്ചനാളുകൾ.. നിറം പിടിപ്പിക്കുന്ന ആർട്സ് ദിനങ്ങൾ.. ഉച്ചയൂണിനു ശേഷമുള്ള പൈപ്പിന് മുന്നിലെ തല്ലുകൂടലുകൾ.. പി.റ്റി പീരീഡെന്നാൽ പന്തുകളി എന്ന് വ്യാഖ്യാനിച്ച നാളുകൾ.. വൈകിട്ടത്തെ കൂട്ടമണിക്കു വേണ്ടി കാതോർത്തിരുന്ന നിമിഷങ്ങളും ജനഗണമന തീരുന്നതിനുമുൻപ് ബാഗിനുള്ളിൽ ബുക്കെത്തണമെന്ന വാശിയെ മാഷിന്റെ കണ്ണുരുട്ടല്കൊണ്ട് കുഴിച്ചുമൂടപ്പെട്ടതും മുന്പിലിരിക്കുന്നവന് വാലു മുളപ്പിച്ചതുമൊക്കെ ആ ഭൂതകാലത്തിനു മാത്രം സ്വന്തം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...