കണ്ണ് തുറന്നപ്പോഴൊക്കെ തീവണ്ടി  മരങ്ങളെ പിന്നിലാക്കി  ഓടിക്കോണ്ടെയിരിക്കുന്നു.... 
ചുറ്റും 
ആളൊഴിഞ്ഞ  ഇരിപ്പിടങ്ങൾ... 
ലക്ഷ്യമെത്തുന്നതിനു  മുൻപേ  തോണിക്കാരനോട്  യാത്ര  പറഞ്ഞു  തെളിഞ്ഞു  നിൽക്കുന്ന  നീലാകാശത്തിനു  മേലെ  കൂടി കടവ്  ലഷ്യമാക്കി  നടന്നു..... 
ഇടവഴിയിലേക്ക്  തിരിയുന്നതിനു  മുൻപ്  ഒരു തവണ  കൂടി കൈ  വീശി  കാണിച്ചു... 
അയാൾ  കുതിരവണ്ടിയുമായ്  മടങ്ങിയിരുന്നു... 
ഇടവഴിയിലെ  ഉരുളൻ  കല്ലുകളിലേക്കു  കാൽ വലിച്ചു വെച്ചു  നടന്നു തുടങ്ങി.. 
ഇരു വക്കിലും  ഓല മേഞ്ഞ  കൊട്ടാരങ്ങൾ...
ഉരുളൻ  കല്ലിൽ  നിന്നും മഞ്ഞു  വിരിച്ച  പാതയിലേക്ക്  വഴി  മാറി  നടന്നു... 
കാലമർന്നു  പോകുന്നുണ്ട്... അടിത്തട്ടിലെ മുള്ളുക്കമ്പികൾ  തട്ടി വ്രണം  ചലം  തുപ്പുന്നുണ്ട്    .. 
ഇടവഴിയിൽ  വെച്ചു  ആരൊക്കെയോ  ഒപ്പം നടക്കാൻ  ചേർന്നു.. അവരിൽ തോണിക്കാരനും കുതിരവണ്ടി നയിച്ച  ഒറ്റക്കണ്ണനും... 
നടത്തത്തിനു  വേഗത കൂട്ടി... 
അവർ  പിന്തുടരുന്നത് പോലെ... 
കയ്യിൽ ഉണ്ടായിരുന്ന  ഇരുമ്പ്  പെട്ടിക്കു കനം  കൂടിയത്  പോലെ... അകത്തു  നിന്നും  പൊതിഞ്ഞു  വെച്ച പുസ്തകങ്ങളിലെ  അക്ഷരങ്ങൾ  അലമുറ  ഇടുന്നുണ്ട്... 
നടത്തം  ഓട്ടത്തിന് തീ കൊളുത്തി .. പിന്നിലുള്ള  പട്ടികൾ ഓരിയിടുന്നത് മുന്നിലെ കറുത്ത  പുകപടലത്തിൽ  തട്ടി  പ്രധിധ്വനിക്കുന്നതു  മൂക്കിലൂടെ  അകത്തേക്ക്  ഇരച്ചു  കയറുന്നുണ്ട് ..
 
"എഴുന്നേറ്റ്  പോയി പല്ല്  തെക്കെടാ "..
അമ്മയുടെ ശബ്ദം  ആണല്ലോ.... 🤔
കണ്ണ് തള്ളി  തുറന്നു  ഫോൺ  തപ്പി  എടുത്തു 
സമയം  10..!!!
ആഹാ... അടിപൊളി... 
ഇന്നലത്തെ കെട്ടിറങ്ങി  തുടങ്ങിയതേ  ഉള്ളു....