പ്രണയമാണ്...അക്ഷരങ്ങളോട്... ഏകാന്തതയോട്..നിന്നോട്...നിന്റെ മൂക്കുത്തിയോട്...നിന്നിലലിഞ്ഞ സ്വപ്നങ്ങളോട്...
2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച
ചുരുക്കം ചില ചെറുയാത്രകളെ പോയിട്ടുള്ളൂ എങ്കിലും അതിൽ മിക്കതും ഞങ്ങൾ നാലുപേരും ചേർന്നായിരുന്നു.. സഞ്ജു. വിമൽ. ശ്രീപു. ഞാൻ. ആ പതിവിനു ഫുള്സ്റ്റോപ് ഇട്ടുകൊണ്ടായിരുന്നു കാശുണ്ടാകണം എന്ന ഒറ്റകാരണം പറഞ്ഞു വിമലിന്റെ ഗൾഫ് യാത്ര. പോയ അലവലാതി വന്നിട്ടാവാം ഇനിയുള്ള പോക്കൊക്കെ എന്ന് ശ്രീപുന്റെ വക!!(ആ പന്നിക്കല്ലേലും രാവിലെ എഴുന്നേറ്റു വരാൻ മടിയാണ്). എന്നിട്ടും ക്ഷമ നശിച് ഒരുതവണ കൂടി പറഞ്ഞ വാക്കു തെറ്റിച്ചു ചെറുതായിട്ടൊന്നു കറങ്ങി. വിമലിന്റെ കോളം തികയ്ക്കാൻ അന്ന് വര്ക്കിച്ചനേം കരുവാക്കി നേരെ വച്ചുപിടിച്ചു. ഒടുവിൽ, പോയ ദുഫായ്ക്കാരന്റെ വരവ്‌റപ്പിച്ചതോടെ പ്ലാനിംഗ് തകൃതിയായി നടക്കാൻ തുടങ്ങി. നാട്ടിൽ എത്തിയതോടെ ലവൻ മാന്യമായിട് കാലുമാറി.! ഒരാഴ്ചത്തെ ട്രിപ്പ് അവൻ ഒറ്റയൊരുത്തന്റെ കഴിവുകൊണ്ട് രണ്ടു ദിവസമായി ഒതുക്കി. ആ രണ്ടിനെ അമ്മയെകാണാണ്ടിരിക്കാൻ പറ്റില്ലാന്ന് ശ്രീപു കാലുപിടിച്ചു പറഞ്ഞതുകൊണ്ട് ഒരു ദിവസമായി ചുരുക്കി. മാന്തൽപട്ടി ആയിരിന്നു ലക്ഷ്യമെങ്കിലും സഞ്ജു ആ വഴി ഏതോ പേരുപറയാൻ പറ്റാത്ത വ്യക്തിയുടെ കൂടെ കറങ്ങിയെന്ന കാരണത്താൽ പൈതല്മലയിലേക്കു തിരിച്ചുവിടാൻ ഒരു ശ്രമം നടത്തി. എങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിച് പാവത്തിന് ഒതുങ്ങേണ്ടി വന്നു. ഓഫ് റോഡും റിസർവ് ഏര്യാ ഒക്കെ കണക്കിലെടുത്തു ജീപ്പ് തന്നെയാണ് നല്ലതെന്നു തോന്നി. രാവിലെ 7,30 നു തന്നെ സഞ്ജു ബൈക്കുമായി എത്തി..അവനും ഞാനും കൂടി ശ്രീപു എത്താമെന്ന് പറഞ്ഞ സ്ഥലത്തേക്ക് വച്ചുപിടിച്ചു. ഭാഗ്യം.. പതുവുതെറ്റിച്ചുകൊണ്ട് ആശാൻ കൃത്യസമയത്തു തന്നെ എത്തി. ബൈക്ക് രണ്ടും അവിടെ വെച്ച് കിട്ടിയ ആനവണ്ടി കേറി. ലക്ഷ്യം മ്മടെ ദുഫായ്ക്കാരൻ ആണ്. അമ്മാവന്റെ മോളേം കൊണ്ട് (ജീപ്പാണ് മാഷെ)വരാമെന്നു ഏറ്റതാണ് തലേദിവസം. സ്ഥലത്തെത്തി വിളിച്ചപ്പോ ആ ഏര്യയിൽ പോലുമില്ലാന്നു മനസിലായി.( തലേദിവസത്തെ കേട്ടുവിട്ടിട്ടുണ്ടാവില്ല) രണ്ടു ചായ ഗ്ലാസ്സ് കാലിയായപ്പോഴാണ് മഹാന്റെ എഴുന്നെള്ളത്തു. കൂടെ കസിൻ അജിത്തും.(ചില പ്രത്യേക കാര്യങ്ങളിൽ ആശാൻ പുലിയാട്ടാ) അങ്ങനെ പാണത്തൂർ നിന്ന് യാത്ര തുടങ്ങിയപ്പോൾ സമയം ഒൻപത്. വണ്ടി വിട്ടപ്പോ മുതൽ അജിത്തിൽ നിന്ന് കേൾക്കുന്നതാണ് "ജിൽ ജിൽ"(നോക്കണ്ട ! എനിക്കും ആദ്യം മനസിലായില്ല) കേരള-കർണാടക ബോർഡർ കടന്നു വണ്ടി നീങ്ങി ഫോറെസ്റ്റിൽ കൂടിയുള്ള ഇടുങ്ങിയ റോഡിലൂടെ.. ചീവീടുകളുടെ നടുവിലൂടെ .. തലയുയർത്തി നിൽക്കുന്ന വൻമരങ്ങൾക്കിടയിലൂടെ.. ബാഗമണ്ഡലം കഴിഞ്..കൂർഗിന്റെ വശ്യതയിലൂടെ മടിക്കേരി ലക്ഷ്യമാക്കി അമ്മാവന്റെ മോളും ഞങ്ങളും. ഈ യാത്രയുടെ മറ്റൊരു ലക്‌ഷ്യം മ്മടെ പ്രവാസിലെ പിഴിയുക എന്നതാണ്(വന്നിട്ട് ഒരു മിട്ടായി പോലും തരാത്ത ആ പന്നിയെ ന്താ ചെയ്യണ്ടേ)അതുകൊണ്ട് തന്നെ നല്ലൊരു റെസ്റ്റോറന്റ് കണ്ടുപിടിച്ചു ലൈറ്റ് ആയിട്ട് 5 കാലിച്ചായ കുടിച്ചിറങ്ങി. (മക്കളെ ..ബില് ഓർമയുണ്ടല്ലോ അല്ലെ) ഇടയ്ക്കു വെച്ച് ഇഷ്ട്ടത്തോടെ കടന്നു വന്ന "ജിൽ ജിൽ"ഉം. മടിക്കേരി-മാന്തൽപട്ടി പതിനെട്ടു കിലോമീറ്റര് ഉണ്ട് ശരിക്കും നാട്ടിൻപുറം. യാത്രക്കാരുമായി വരുന്ന ഒരുപാട് വാഹനങ്ങൾ. സഞ്ചാരികളെ ലക്ഷ്യത്തിലെത്തിക്കാൻ തിരക്കിട്ടോടുന്ന ലോക്കൽ ജീപ്പുകൾ മടങ്ങി വരുന്ന ഓരോരുത്തരുടെ മുഖത്തും അവരനുഭവിച്ച സന്തോഷം തെളിഞ്ഞുകാണാം. പൊട്ടിപൊളിഞ്ഞ എല്ലും തോലുമായ റോഡ്. പലയിടത്തും റോഡിന്റെ അവശിഷ്ടങ്ങൾ മാത്രം. മഴപെയ്തു വെള്ളം നിറഞ്ഞ കുഴികൾ.. എൻട്രി പാസ് എടുത്തു വണ്ടി പതുക്കെ മല കയറിതുടങ്ങി.. കോടമഞ്ഞു തിമിർത്താടുന്നു. എങ്ങും വെളുത്ത പുകപടം മാത്രം. കോടമഞ്ഞിന്റെ ഔദാര്യം കൊണ്ട്മാത്രം ഇടക്കൊക്കെ ദൂരെയുള്ള പച്ചവിരിച്ച മൊട്ടക്കുന്നുകൾ കാണാം.. ആരോ അടുക്കി വെച്ചതുപോലെ.. ഇടയിലൂടെ ഒരു കൊച്ചരുവി ഊര്ന്നിറങ്ങുന്നുണ്ട്.. വളഞ്ഞുതിരിഞ്ഞുപോകുന്ന റോഡുകളും. കാർ യാത്രക്കാർ മിക്കതും വണ്ടി ഉപേക്ഷിച്ചു നടന്നുകയറേണ്ടി വരുന്നു. ബൈക്ക് യാത്രികരിൽ മിക്കവർക്കും അവരുടെ സാഹസികതയെ മലമുകളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. മുന്നോട്ടു പോകുംതോറും റോഡ്കാണാൻ പറ്റാത്ത രീതിയിൽ കോടമഞ്ഞു ഭീഷണിപ്പെടുത്തുന്നുണ്ട്. കൂടെ മഴയും ചേർന്നപ്പോൾ ഞങൾ തൽക്കാലത്തേക്ക് സൈഡ് ഒതുക്കി. മടിക്കേരി മുതൽ മലമുകളിലെത്തും വരെ അജിത് ഒരു നൂറുതവണ എങ്കിലും "ജിൽ ജിൽ " മന്ത്രം ഉരുവിട്ടുകാണും. അതിന്റെ ശക്തികൊണ്ടാവണം.സഞ്ജുവും ഏറ്റുചൊല്ലാൻ തുടങ്ങിട്ടുണ്ട്. കുറച്ചുനേരത്തെ "സെൻസർ കട്ട് "നു ശേഷം ഞങ്ങൾ കുറച്ചുകൂടെ മുന്നോട്ടു പോയി. മഴയും കോടമഞ്ഞും.. വല്ലാത്തൊരു അനുഭൂതി തന്നെയായിരുന്നു. ഇതിനെയൊക്കെ വകവയ്ക്കാതെ ഒരു കൂട്ടം ബൈക്ക് റൈഡേർഡ് മലകയറുന്നു.. മഴ ശക്തിപ്രാപിച്ചതോടെ ഞങ്ങൾക്ക് പിന്തിരിയേണ്ടി വന്നു. മൂന്നുമണിയോടെ വണ്ടി മലയിറങ്ങിതുടങ്ങി. കൂടെ മഴയും. "ജിൽ ജിൽ മാത്രം മലമുകളിലേക്ക് നടന്നു കയറുന്നുണ്ട്. നല്ല നിമിഷങ്ങൾ സമ്മാനിച്ച മാന്തൽപട്ടിയോട് ബൈ.... സമയക്കുറവും മുൻപൊരിക്കൽ പോയതുകൊണ്ടും അഭിഫാൾസിനെ മനപ്പൂർവ്വം ഒഴിവാക്കി. എല്ലാവരും വിശന്നു തുടങ്ങിയിരുന്നു.. മടക്കയാത്രയിൽ മടിക്കേരിയിൽ നിന്നുമായിരുന്നു വിശപ്പിനെതിരെയുള്ള യുദ്ധം. യുദ്ധം ജയിച്ചെങ്കിലും വിമലിന്റെ പേഴ്‌സ് അവിടെയും പരാജയപ്പെട്ടു(ദുഫായ്ക്കാരനല്ലേ.. സാരൂല്ലാ), മടക്കയാത്രയിൽ ഇടക്കുവെച് വീണ്ടും മഴ വന്നുപോയി.. അങ്ങനെ കൂർഗിനോട് യാത്രപറഞ്ഞുൽ കാടിറങ്ങി.. പാണത്തൂർ മുന്നിൽകണ്ട് വണ്ടി നീങ്ങി.. ഈ യാത്രയിൽ "ജിൽ ജിൽ" നെക്കുറിച് അജിത് മാഷും ശ്രീപു മാഷും ആധികാരികമായി തന്നെ പടിപിപ്പിച്ചു തന്നു . NB- ചീത്തവിളിക്കാൻ താല്പര്യപെടുന്നവർ ഇൻബോക്സിനു മുന്നിൽ ടോക്കൺ എടുത്ത് നിക്കണം എന്നപേക്ഷിക്കുന്നു. അരുൺ ഒപ്പ്
2017, ഒക്‌ടോബർ 5, വ്യാഴാഴ്‌ച
2017, ഒക്‌ടോബർ 1, ഞായറാഴ്‌ച
2017, സെപ്റ്റംബർ 3, ഞായറാഴ്‌ച
2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച
വാക്കുകൾ വഴിപിരിഞ്ഞിടത് മൗനം ദിക്കന്വഷിക്കുന്നുണ്ട്. പടിയിറക്കിവിട്ട നിന്റെ ഹൃദയത്തിലേക്കൊരു തിരിച്ചു പോകില്ലിനി !!! കടലാഴങ്ങളിലമർന്ന കുമിളകൾപോലെയാണ് പ്രണയം.. പൊട്ടിയഴുകാൻ നിമിഷങ്ങളേ വേണ്ടു. പടർന്നു പന്തലിക്കാനും. പടിയടച്ചു പിണ്ഡം വെച്ചതിനൊക്കെയും ഒരു കർക്കിടകത്തിൽ ബലിച്ചോറു നൽകേണ്ടി വരും നീ..ഓർത്തുകൊൾക.
കാലത്തിന്റെ കുത്തൊഴുക്കിൽ പുഞ്ചിരി സൌഹൃധതിനു വഴിയോരുക്കുമ്പോൾ അതിനു ഇങ്ങനൊരു നിറം കൂടി ഉണ്ടാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല . ഓരോതവണ നിന്നോട് വഴക്കിടുംബോളും നിന്ടടുതെക്കുള്ള ദൂരം കുറയുകയായിരുന്നു .. സ്നേഹത്തിന്റെ നിറക്കൂട്ടിൽ ചാലിച്ചെഴുതിയ നീയെന്നെ സുഹൃത്തിനെ ഞാൻ എന്ടെ ഹൃധയതോട് ചേര്ക്കുന്നു . നിന്നോടോതുള്ള ഒരൊ നിമിഷവും ഓര്മ്മകളാണ് ..പിന്നിടുന്ന ഒരൊ ദിനവും കൊഴിഞ്ഞുപോയ വസന്തമാണ് എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നി പ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം…..
2017, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച
2017, ജൂലൈ 29, ശനിയാഴ്‌ച
നീ വരുമെന്നറിയാമായിരുന്നു.. നിനക്ക് ശേഷം അടർന്നു വീണ നാളുകളത്രവയും, കാട് ചേക്കേറിയ തൊടിയും., പ്രായം വിളിച്ചോതുന്ന അപ്പൂപ്പൻമാവിനു തണലിലമർന്ന മൺകൂനയും.. ക്ലാവുപിടിച്ചു തുടങ്ങിയ കൽവിളക്കും.. ഇതൊക്കെത്തന്നെയായിരുന്നു എന്റെ ലോകം. നിന്നിൽ നിന്നടർന്നുവീഴുന്ന കണ്ണുനീർതുള്ളികളോട് ഇന്നെനിക്കു ക്ഷമിക്കാൻ കഴിയുന്നുണ്ട്. നീയും..ഞാനും നമ്മളിലേക്ക് ചുരുങ്ങിയതും.. സ്വപ്നങ്ങൾ അടുക്കിവെച്ചുണ്ടാക്കിയ കുഞ്ഞു ലോകവും ഒടുവിൽ നമ്മൾ ഛേദിച്ചു രണ്ടായതും.. ഇതൊക്കെത്തന്നെയായിരുന്നു ഈ വേനലും മഴയും ഇക്കാലമത്രയും എന്നിൽ കൊണ്ടെത്തിച്ചത് .. . ഇന്ന് നിന്നെയും... . അറിയാമായിരുന്നു.. നീ വരുമെന്ന്.
കാൽപ്പനികതയുടെ കെട്ടുപാടിൽ നിന്നുമുള്ള ഒളിച്ചോട്ടത്തിനപ്പുറം പച്ചയായ ജീവിതത്തിന്റെ മാംസങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള വ്യഗ്രതയായിരുന്നു നിന്നിൽ നിന്നെന്നെ പിൻതിരിപ്പിച്ചതത്രയും.. ഇറങ്ങിപ്പുറപ്പെട്ട നേരത്തെയോ കടത്തിണ്ണകളിലവസാനിച്ച രാത്രികളെയോ പഴിചാരാൻ ആഗ്രഹിക്കുന്നില്ല അതിനൊക്കെ മുകളിലാണ് ആകെയുള്ള മുഷിഞ്ഞ ഭാണ്ഡക്കെട്ടിനോടൊപ്പം കൂടെക്കൊണ്ടുനടക്കുന്ന വിശ്വാസം.. ഇനിയും വിശ്വസിക്കും.. കണ്ണടച്ചുതന്നെ.. വിശ്വസിപ്പിക്കാം.. പ്രതികരിക്കില്ല.. പരാതികളില്ല..
കടലാഴമോളം സ്നേഹം നിറച്ചു മുറിച്ചു വിറ്റൊരു ഹൃദയമുണ്ട്. ഒരു വ്യാഴവട്ടക്കാലമത്രയും പ്രണയത്തിനു കൂട്ടിരുന്നൊരു ജീവനും നിന്റെ വാക്കിനു മുകളിലർപ്പിച്ച വിശ്വാസം ശിഥിലമാകുന്നിടത്താണെന്റെ വഴി പിരിയുന്നത്. ആഴങ്ങളിൽ നിന്നെവിടെയോ ഒരു യാത്രക്ക് വിളി മുഴങ്ങുന്നുണ്ട്. ലക്ഷ്യമില്ലാത്ത യാത്ര.. ഒളിച്ചോട്ടമെന്നോ സന്യാസമെന്നോ വിളിക്കാം.. മുറിച്ചുവിറ്റ തീരുമാനങ്ങൾക്കൊന്നും വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നില്ലല്ലോ.. ഊതിപ്പെരുപ്പിച്ച പുകപടം സൃഷ്ട്ടിച്ച ഇന്നലെകളിൽ നിന്നും എന്നെന്നേക്കുമായൊരു ഒളിച്ചോട്ടം. ആത്മസംഘർഷങ്ങളിലകപ്പെട്ടു പോകുന്നതിനുമുൻപ് നടന്നു നീങ്ങണം.. നീയുണ്ടാവരുത്.. ഒരു പിൻവിളിക്കായ്..
2017, ജൂലൈ 26, ബുധനാഴ്‌ച
അപൂർവ്വം ചിലരെങ്കിലും നമ്മളെ സ്വയം വിലയിരുത്താൻ നിർബന്ധിതരാക്കും. മനപ്പൂർവ്വമല്ലെങ്കിൽ കൂടി പുറപ്പെട്ടു പോയ വിശ്വാസത്തെയും, ആത്മാർത്ഥതയേയും, ചോദ്യം ചെയ്യും. വാക്കുകളൊക്കെയും മൗനംപേറി നിസ്സഹായത പ്രകടിപ്പിക്കുന്നുണ്ട്. ഉത്തരങ്ങളില്ലാത്ത കുറെ ചോദ്യങ്ങൾ ദിക്കറിയാതെ വഴിതെറ്റി നിൽക്കുന്നുണ്ട്. ഇന്നലെവരെ ഞാൻ തുറന്നുവെച്ച ലോകം ഒരു പുകമറയ്ക്കപ്പുറം നിന്ന് മണ്ടൻ എന്ന് ഉറക്കെ വിളിച്ചു കൂവുന്നുണ്ട്. മണൽത്തരിയോളം ചെറുതായതുപോലെ.. ഉള്ളിൽ തികട്ടിവന്ന വികാരങ്ങൾപോലും വാക്കുകളിലേക്ക് ചേക്കേറാൻ മടികാണിക്കുന്നു. ബന്ധങ്ങളോരോന്നും ഒരോ അധ്യായങ്ങളാണ് അതിൽ ചിലതെങ്കിലും വാക്കുകൾക്കിടയിൽകൂടി വായിക്കണ്ടവയും. എന്റെ വിശ്വാസമാണ് ശരിയെന്ന വിശ്വാസമാണ് ഏറ്റവും വലിയ അന്ധവിശ്വാസം !!!!
2017, ജൂലൈ 10, തിങ്കളാഴ്‌ച
2017, ജൂൺ 15, വ്യാഴാഴ്‌ച
2017, ജൂൺ 11, ഞായറാഴ്‌ച
പെയ്തിറങ്ങുന്ന മഴയ്‌ക്കൊപ്പം നനഞ്ഞ സ്കൂൾ വരാന്തയിലൂടെ നടക്കണം.. പിന്നോട്ട് പായുന്ന ഓർമ്മകളെ കയ്യെത്തിപിടിക്കണം.. ചെളിതെറിപ്പിച്ചു നടന്ന കുട്ടിക്കാലത്തെ ചികഞ്ഞു കണ്ടെത്തണം.. നനയാൻ കൊതിച്ച നാളുകളെ ഓർത്തെടുക്കണം.. നടന്നു തീർത്ത വൈകുന്നേരങ്ങൾ പെറുക്കിയെടുക്കണം.. ഒപ്പം മഴയത്തു ചുതറി വീണ നിന്റെ ഓർമ്മകളയേയും...
ഇലത്തുമ്പിലിരുന്ന വൈഡൂര്യമല്ലിന്നു നീ.. ഒരു വേനൽക്കാലം മുഴുവൻ ഉള്ളിൽ അടക്കിപ്പിടിച്ച മോഹങ്ങളെ മണ്ണിലേക്ക് വലിച്ചെറിഞ്ഞു പ്രതികാരം തീർക്കുന്ന കാളീരൂപം.. ഇന്നലെകണ്ട നീയെന്ന രണ്ടക്ഷരത്തോട് പ്രണയമായിരുന്നു.. ഇന്നത് അനിഷ്ടത്തിലേക്ക് പറിച്ചു നേടേണ്ടി വരുന്നു.. ഇഷ്ടങ്ങൾക്കും ഇഷ്ടക്കേടുകൾക്കും കാത്തുനിൽക്കാതെ ഇരുണ്ട മുഖത്തോടെ നീ എന്നും അങ്ങനെ ആർത്തു പെയ്യുന്നു.. മഴ.... മഴ....... മഴ...........
2017, മേയ് 25, വ്യാഴാഴ്‌ച
2017, മേയ് 13, ശനിയാഴ്‌ച
2017, മേയ് 8, തിങ്കളാഴ്‌ച
മഴ.... ഒരുപാട് കാമുകന്മാരുള്ള എന്നാൽ ആര്ക്കും പിടികൊടുക്കാത്ത വശ്യ സുന്ദരി... ജൂണിൽ കൊഴിഞ്ഞു വീണ ഗുല്മോഹറിനു പ്രണയം സമ്മാനിച്ചു പോയവൾ.. നനഞ്ഞ മണ്ണിനു സുഗന്ധം സമ്മാനിച്ചവൾ.. ജനലഴികളുടെ നിറുകയിൽ ചുംബനം തീര്തവൾ... നനയാൻ മടിച്ചു നിന്നപ്പോഴൊക്കെ കൂട്ടികൊണ്ട്പോയി പനി പിടിപ്പിച്ചവൾ.. ഇടക്കെപ്പോഴോ മുനയോടിഞ്ഞു തൂലിക വാർന്നോഴുകിയ മഷിത്തുള്ളികളെ സ്വന്തമാക്കിയപ്പോൾ വെറുത്തു തുടങ്ങിയിരുന്നു... അന്ന് കാണുമ്പോഴൊക്കെ ഉഗ്രരൂപിയായി മുടിയഴിച്ചിട്ട് നൃത്തം ചെയ്യുന്നവളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. ഉറഞ്ഞുതുള്ളുന്ന കാളീ രൂപം.. കര്ക്കിടകത്തിന്റെ അസമയങ്ങളിൽ വിരുന്നുപാര്ക്കുന്ന അസഹനീയത നിറയ്ക്കുന്നവൾ.. കുടിലുകളുടെ മേല്ക്കൂരയിലൂടെ അനുവാദമില്ലാതെ കടന്നുചെല്ലുന്ന അനുസരണക്കേടുകാരി.. പക്ഷെ എപ്പോഴൊക്കെയോ ഈ അനുസരണക്കെടുകാരിയെ അറിയാതെ വീണ്ടും പ്രണയിച്ചു പോകുന്നു.. ചിലനേരമെങ്കിലും അവളുടെ സാമീപ്യം ഹൃദയത്തെ തണുപ്പിക്കുന്നു...
സുഹൃത്ത്.... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്റെ സ്വപ്നങ്ങൾ നമ്മുടെ സ്വപ്നങ്ങളായി പുനരാവിഷ്ക്കരിക്കുന്നവൻ.. സ്കൂൾ ബഞ്ചിലിരുന്നു നെല്ലിക്ക പങ്കുവെച്ചതുമുതൽ ക്യാമ്പസ് മുറിയിൽ പൊതിച്ചൊരു പങ്കുവച്ചതുവരെ..അല്ലെങ്കിൽ കാലിടറിവീണ ജീവിതയാത്രയിൽ നിന്നും കൈപിടിച്ചെഴുന്നേപ്പിചവൻ.. പ്രണയത്തിനും വിരഹത്തിനും സാക്ഷിയായവൻ .. വധുവാകാൻ പോകുന്നവൾക്ക് മാർക്കു നിച്ചയിച്ചവൻ.. ജീവിതയാത്രയുടെ എടുകളിലൊക്കെ സുഹൃത്തെന്ന പേരിൽ അവനുണ്ടാവാതിരിക്കില്ല.. യാത്ര തുടരുംമ്പോഴൊക്കെ ഇടവഴികളിൽ നിന്നായ് പുതിയത് നമ്മോടൊപ്പം ചേരുന്നു.. അറിയാതെയും അറിഞ്ഞുകൊണ്ടും ചിലത് മറക്കുന്നു.. ചിലത് മറക്കപ്പെടുന്നു... ഇന്നലെവരെ ആരൊക്കെയോ ആയിരുന്നവർ...ഇന്ന് മറ്റൊരാൾ ആ സ്ഥാനം കൈവശപ്പെട്ത്തിയിരിക്കുന്നു.. അതും സൌഹൃദം എന്ന ലേബലിൽ തന്നെ.! ഒരു ദിവസത്തെ "സൌഹൃദം" വാനോളം ഉയരുമ്പോൾ വർഷങ്ങൾ "സൌഹൃദം" സമ്മാനിച്ചവർ ആഴങ്ങളിലേക്ക് തലയറ്റ് വീഴുന്നു.. ചിലത് തലയറുക്കപ്പെടുന്നു... കൊലചെയ്യപ്പെട്ടതും മരണം കാത്തു കിടക്കുന്നതും എല്ലാം ഒരുദിവസം മുന്നില് വന്നു കണക്കു നിരത്തും.. അന്നവ പരിഹരിക്കാൻ ഈ ലോകം മതിയാവാതെ വരും..
2017, മേയ് 1, തിങ്കളാഴ്‌ച
ഏറെയൊന്നും എഴുതിയില്ല.. വെറുതെ കോറിയിട്ട വരികൾക്കിടയിലും നീ പൂരിപ്പിച്ചിരുന്നു.. അക്ഷരങ്ങളുടെ കടുംകെട്ടുകൾക്കിടയിലും മഷിത്തണ്ട് ഛർദ്ധിച്ചു കൂട്ടിയതൊക്കെ നിന്നെപറ്റിയും.. പാതി വരച്ച ചിത്രങ്ങളുടെ മറുപാതി 'നീ' യെന്ന ഒറ്റവാക്കിൽ തൂങ്ങിയാടുന്നുണ്ട്. ആത്മഹത്യ പോലെ.. ശൂന്യതയിലേക്കുള്ള ഒളിച്ചോട്ടം പോലെ.. ഇറുക്കിയടച്ചു കണ്ണുകൾക്കിടയിലും തെളിഞ്ഞു നിൽക്കുന്നുണ്ട് നീ...
2017, ഏപ്രിൽ 27, വ്യാഴാഴ്‌ച
2017, ഏപ്രിൽ 16, ഞായറാഴ്‌ച
2017, ഏപ്രിൽ 8, ശനിയാഴ്‌ച
തലച്ചോറിനുള്ളിൽ തിരുകിവെച്ച ഇന്നലെകളെ വലിച്ചു പുറത്തിടണം.. നിന്നോടൊപ്പമുണ്ടായിരുന്ന നാളുകളെ മാത്രം തിരഞ്ഞു കണ്ടുപിടിക്കണം.. നിന്റൊപ്പം നടന്ന ഇടനാഴികളെ ഓർത്തെടുക്കണം.. ആളൊഴിഞ്ഞ ക്ലാസ്സ്മുറികളിൽ നിന്റൊപ്പം ഇരിക്കണം.. വാകമരച്ചോട്ടിൽ നിന്റെ കണ്ണുകൾ കടംകൊള്ളണം... നടന്ന് തീർത്ത കൽപ്പടവുകൾ നിന്നോടൊപ്പം പിന്നോട്ട് നടക്കണം.. ഒടുവിൽ.. വലിച്ചുപുറത്തിട്ടവയെ ഒക്കെ ഭാണ്ഡക്കെട്ടിലൊളിപ്പിച് ഒരു കടുംകെട്ടിനാൽ ഇല്ലാതാക്കണം..
2017, ഏപ്രിൽ 6, വ്യാഴാഴ്‌ച
2017, മാർച്ച് 31, വെള്ളിയാഴ്‌ച
പറയാതെ പോയ വാക്കുകൾക്കുമുന്നിൽ ഇന്നും ഹൃദയം പിടയ്ക്കുന്ന നോവു കേൾക്കാം
തിരിയാത്ത നോവിന്റെ കീറിയ താളുകളിൽ ഞാൻ കരുതിവെച്ച മയിൽപ്പീലി കാണാം..
നടന്നകന്ന ഇടവഴികളിലെവിടെയോ നിന്റെ കാലൊച്ച പിന്നോട്ട് നടക്കാൻ നിർബന്ധിക്കുന്നത് കാണാം..
വിടരാത്ത ശോഷിച്ച സ്വപ്നങ്ങളുടെ അസഹിഷ്‌ണുത തളംകെട്ടി നിൽക്കുന്നു
ഒപ്പം
മുറിവേറ്റ ഹൃദയത്തിന്റെ ചുവപ്പു ചാലിച്ച കണ്ണുനീരും
2017, മാർച്ച് 26, ഞായറാഴ്‌ച
നനഞ്ഞ ഗുല്മോഹറിന് താഴെ ഞാനുണ്ടാകും.. നിന്നെയും കാത്ത്. പരിഭവങ്ങളോ പരാതികളോ ഇല്ല. പെയ്തിറങ്ങുന്ന മഴത്തുള്ളികളോടൊപ്പം മിഴി നിറഞ്ഞു കവിയുന്നുണ്ട്. ഓർമ്മകൾക്കു രക്തചുവപ്പു പടരുമ്പോഴും, ഉള്ളിലൊരു ഹൃദയം തുന്നിക്കെട്ടുന്നുണ്ട് ഞാൻ.. ഒരിറ്റു രക്‌തം വീഴാതെ.. ഒരിക്കൽകൂടി നടക്കണം കൊഴിഞ്ഞുവീണ ഈ ചുവന്നപൂക്കൾക്ക് മീതെകൂടി, നിന്റെ കൈ ചേർത്ത്പിടിച്..
2017, മാർച്ച് 23, വ്യാഴാഴ്‌ച
സ്കൂൾ... മുന്നോട്ടോടുന്ന ജീവിതത്തിൽ പിന്നോട്ടോടാൻ നിർബന്ധിക്കുന്ന നാളുകൾ . നീല നിക്കറും 'അമ്മ നീലം മുക്കിഎടുത്ത വെള്ള ഉടുപ്പും മനസ്സിൽ നിറം പിടിപ്പിച്ച നാളുകൾ.. അമ്മയോട് മുതൽ വഴിവക്കിലെ ചെടികളോട് വരെ യാത്ര പറഞ്ഞു പോയ ദിനങ്ങൾ.. കണക്കുമാഷിന്റെ തല്ലുപേടിച്ചു സർ വരാതിരിക്കാൻ പ്രാർത്ഥിച്ച ദിവസങ്ങൾ.. സത്യപ്പുല്ലിന്റെ ധൈര്യത്തിൽ പരീക്ഷപേപ്പർ വാങ്ങാൻ പോയ ആ നാളിന്റെ മണ്ടത്തരങ്ങൾ. അഞ്ചാം ക്‌ളാസ്സിലെ സൂചിപേടിച്ചു ഉച്ചക്ക് വീട്ടിൽ പോയതും വഴിയരികിലിരുന്നു ലീവ് ലെറ്റർ എഴുതി അച്ഛന്റെ ഒപ്പിൽ എക്സ്പെർട് ആയതും ഒക്കെ ഇന്ന് ഓർമ്മകൾക്ക് മാത്രം സ്വന്തം. ടീച്ചർ വരാത്ത പീരീഡുകളിലൊക്കെ മിണ്ടിയാൽ പേരെഴുതുമെന്ന ഭീഷണിക്കു മുന്നിൽ അടിയറവു വെക്കേണ്ടി വന്ന നിമിഷങ്ങൾ. സ്കൂൾ അസ്സംബ്ലിയിൽ നിരയൊപ്പിക്കാൻ ശ്രമിച്ചനാളുകൾ.. നിറം പിടിപ്പിക്കുന്ന ആർട്സ് ദിനങ്ങൾ.. ഉച്ചയൂണിനു ശേഷമുള്ള പൈപ്പിന് മുന്നിലെ തല്ലുകൂടലുകൾ.. പി.റ്റി പീരീഡെന്നാൽ പന്തുകളി എന്ന് വ്യാഖ്യാനിച്ച നാളുകൾ.. വൈകിട്ടത്തെ കൂട്ടമണിക്കു വേണ്ടി കാതോർത്തിരുന്ന നിമിഷങ്ങളും ജനഗണമന തീരുന്നതിനുമുൻപ് ബാഗിനുള്ളിൽ ബുക്കെത്തണമെന്ന വാശിയെ മാഷിന്റെ കണ്ണുരുട്ടല്കൊണ്ട് കുഴിച്ചുമൂടപ്പെട്ടതും മുന്പിലിരിക്കുന്നവന് വാലു മുളപ്പിച്ചതുമൊക്കെ ആ ഭൂതകാലത്തിനു മാത്രം സ്വന്തം
നെയ്തുതീർത്ത സ്വപ്നങ്ങൾക്ക്
ദിവസങ്ങളുടെ ആയുസു മാത്രമേ ഉണ്ടായിരുന്നുള്ളു..
അവള് പറഞ്ഞു....
ഇഷ്ടല്ല എന്നെ..ന്ന്
എന്താണെന്നു പോലും ചോദിക്കാൻ തോന്നിയില്ല.
ഒരു മറുചോദ്യം കൊണ്ട് എനിക്കുള്ള
ഉത്തരങ്ങൾ തീരില്ലെന്നു തോന്നി.
അർബുദം പോലെ ആഴ്ന്നിറങ്ങുന്നുണ്ട് നീ..
ഉള്ളിലൊരു കടൽ ആർത്തിരമ്പുന്നുണ്ട്,
തിരകളെപോലെ തീരത്തു തലതല്ലി ഒടുങ്ങുന്നുണ്ട്.
വാനോളമുയർത്തിയ മോഹങ്ങളെയൊക്കെ ഒരു ചിതകൂട്ടി എരിക്കണം.
ഒരുനുള്ളു ചാരമായ് അതിലവസാനിക്കണം...
ഇഷ്ടമാണെടോ തന്നെ....😘😘😘
2017, മാർച്ച് 19, ഞായറാഴ്‌ച
നീ മോഹിപ്പിക്കുന്നുണ്ട്.. ആദ്യ കാഴ്ചയിലെ അഹങ്കാരത്തിനപ്പുറം.. കുഞ്ഞു കുഞ്ഞു ദേഷ്യങ്ങളിലൂടെ.. ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെ.. അഴിച്ചിട്ട കാർകൂന്തലിലൂടെ.. തിളങ്ങുന്ന കണ്ണുകളിലൂടെ.. അതിനൊക്കെ മേലെ നിന്നിൽ നിന്നടർന്നു വീഴുന്ന വാക്കുകളിലൂടെ.. പെണ്ണേ... ഹൃദയം കട്ടെടുക്കുന്നുണ്ട് നീ.. സ്വപ്നങ്ങൾക്ക് നിറം ചാർത്തുന്നുണ്ട്.. നിശബ്ദതയിലെവിടെയോ നിന്നെ തിരയുന്നുണ്ട് ഞാൻ, ഇറുക്കിയടച്ച കണ്ണുകൾക്ക്മുന്നിലും തെളിഞ്ഞു തന്നെ നിൽക്കുന്നുണ്ട് നീ.. നിന്റെ മനസ്സ് ഭദ്രമായ സൂക്ഷിച്ചു കൊള്ളാം വട്ടപൊട്ടുകുത്തിയ നെറ്റിക്ക് മേൽ ഒരു നുള്ളു സിന്ദൂരം ചാർത്തിക്കോട്ടെ ഞാൻ
2017, ജനുവരി 25, ബുധനാഴ്‌ച
2017, ജനുവരി 10, ചൊവ്വാഴ്ച
2017, ജനുവരി 8, ഞായറാഴ്‌ച
കാശി
ഒരു തവണ ബുക്ക് ചെയ്തു ക്യാൻസൽ ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ ആ...
