നിങ്ങളവശേഷിപ്പിച്ച വിരൽപ്പാടുകൾ ഇന്നും നീറ്റലുണ്ടാക്കുന്നുണ്ട്..
അസ്തമായതോടൊപ്പം കൂമ്പിയടഞ്ഞ കണ്ണുകൾക്ക് മേലുള്ള മധുര ചുംബനം ഇല കോഴിച്ചിട്ടുപോയ ഒരു വസന്തകാലത്തെ ഓർമ്മപ്പെടുത്തുന്നു...
നിങ്ങളെനിക്ക് അത്രത്തോളം പ്രിയപ്പെട്ടതായിരുന്നോ....?
പ്രസക്തമല്ലാത്ത ചോദ്യത്തിനുത്തരമാണ് ഇടത്തെ കഴുത്തിൽ കല്ലിച്ചു കിടക്കുന്ന
തേറ്റപ്പല്ലിന്റെ പാടുകൾ..
ഇനിയും അവയെ ഉണങ്ങാൻ ഞാൻ സമ്മതിച്ചിട്ടില്ല..
നിന്നോളംപോന്ന ഓർമകൾക്ക് കന ലോരുക്കാൻ അവ എനിക്കാവശ്യമുണ്ട്..!
കഴുത്തിൽ മുഖം അമർത്തി നിങ്ങളിലേക്ക് പറ്റിച്ചേരാൻ ഞാൻ എത്രത്തോളം കൊതിച്ചിരുന്നെന്നോ ...
നടന്നു തീർത്ത വഴിത്താരകളിൽ ഒന്ന് തോളത്തു കയ്യിട്ടു എന്നെക്കൂടെ ചേർത്തുപിടിക്കാൻ എത്രത്തോളം ഞാൻ ആശിച്ചിരുന്നെന്നോ...
അനുവാദം കൂടാതെ തന്ന ആദ്യചുംബനം എത്രത്തോളം ആസ്വദിച്ചിരുന്നെന്നോ...
തികട്ടി വരുന്ന ഭൂതകാലത്തിന്റെ നനവോർമ്മകൾ കണ്ണിൽ നിന്നും കവിളിലേക്ക്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ