2022, മാർച്ച് 2, ബുധനാഴ്‌ച

പ്രണയഭാരങ്ങൾ

അങ്ങനെ  ആ   മൂന്നു  വർഷങ്ങൾക്കു  ശേഷം അവൾ വേർപിരിഞ്ഞു
പ്രേമഭാരങ്ങളില്ലാതെ...
അവസാനമായി നെറുകയിലമർന്ന  ചുംബനങ്ങൾ ഞരമ്പുകളെ വലിഞ്ഞുമുറുക്കുന്നത് പോലെ  തോന്നി..
വിരലുകൾ തലോടിയപ്പോൾ  ചുണ്ടുകൾ  വിറക്കുന്നുണ്ടായിരുന്നു....
നാം  എന്ന ഒറ്റ ബിന്ദുവിൽ നിന്നും  ഇനി  ഞാനും നീയും..
നാളെയുടെ  പുലർക്കാലസൂര്യൻ തട്ടിവിളിക്കുന്നത് ഏകാന്തതയുടെ  മറ്റൊരു തുടക്കത്തിലേക്കാണ്..
ഈ മനുഷ്യനെ  ഞാൻ  ഇത്രത്തോളം  സ്നേഹിച്ചിരുന്നോ....?
അറിയില്ല..
എല്ലാം  ആയാൾക്ക്  വേണ്ടി  ആയിരുന്നു..
പതിവുകൾ മാറ്റാൻ ഹൃദയം  തിടുക്കം കൂട്ടുന്നു..
ഇനി തലവെച്ചുറങ്ങാൻ ഈ നീണ്ടരോമങ്ങളുള്ള  ഈ നെഞ്ചിൻകൂട്  ഇല്ല..
തിരിച്ചറിവാണ്..

"എന്നാൽ  ഞാൻ  ഇറങ്ങട്ടെ.."
അയാളുടെ  യാത്രപറച്ചിൽ ചെവിയിലെത്താതെ  എങ്ങോ തട്ടിത്തെറിച്ചുപോയി..
കൂടെ കൂടിയതുമുതൽ  ചേർത്ത് നിർത്തിയിട്ടേയുള്ളൂ..
പരാതികളോ പരിഭവങ്ങളോ  ഇല്ലാതെ..
ഹൃദയം നുറുങ്ങുന്ന വേദന തൊണ്ടക്കുഴിയിൽ ഉമിനീര്  വറ്റിച്ചപ്പോഴും നെഞ്ചിൻകൂടിൽ ആരോ  എടുത്തുവച്ച കരിങ്കല്ല് പോലെ നിസ്സഹായയായി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...