നിന്നിലമർന്നു  വീണ്  തീ കൊളുത്തപ്പെട്ട  ഇന്നലെകളിലാണിന്നെന്റെ രാവുകൾ..
മൂർദ്ധാവിലെഴുതി  തുടങ്ങിയ  കവിതകൾ കൂമ്പിയ  ചുണ്ടുകളെ  തട്ടി ഉണർത്തിയും 
വരണ്ടുണങ്ങിയ ചുണ്ടുകൾക്ക് ഉപ്പുരസം നിറഞ്ഞ ഉമിനീര്  നൽകിയും മുടിയിഴയിലൊളിപ്പിച്ച  ഇടംകഴുത്തിൽ മുഖം  അമർത്തിയും
അക്ഷരങ്ങൾ  ചൂടുപിടിക്കുന്നു..
ആളിക്കത്താൻ  തിടുക്കം കാട്ടുന്ന മെഴുകുതിരിപോലെ നിന്നിലേക്കുള്ള  ആഴം തേടി വിയർപ്പുപൊടിഞ്ഞ കഴുത്തിൽ  നിന്നും  അധരങ്ങൾ മുലഞെട്ടിൽ അക്ഷരങ്ങൾ കോർത്തു പ്രാസമൊപ്പിക്കുന്നു...
കോർത്തുവെച്ച  കൈകൾ മുറുകുന്നു...
മഞ്ഞ വെളിച്ചം  കണ്ണുപൊത്തുന്നു....
ഇരുട്ടിന്റെ  പട്ടുമെത്തയിൽ അക്ഷരങ്ങൾ  അവസാന വരി തേടുന്നു..
അടിവയറ്റിൽ  സ്വപ്നം  വിരിയുന്നു...
നമ്മുടെ കവിതയും.....