പ്രണയമാണ്...അക്ഷരങ്ങളോട്... ഏകാന്തതയോട്..നിന്നോട്...നിന്റെ മൂക്കുത്തിയോട്...നിന്നിലലിഞ്ഞ സ്വപ്നങ്ങളോട്...
2017, മേയ് 25, വ്യാഴാഴ്ച
2017, മേയ് 13, ശനിയാഴ്‌ച
2017, മേയ് 8, തിങ്കളാഴ്‌ച
മഴ.... ഒരുപാട് കാമുകന്മാരുള്ള എന്നാൽ ആര്ക്കും പിടികൊടുക്കാത്ത വശ്യ സുന്ദരി... ജൂണിൽ കൊഴിഞ്ഞു വീണ ഗുല്മോഹറിനു പ്രണയം സമ്മാനിച്ചു പോയവൾ.. നനഞ്ഞ മണ്ണിനു സുഗന്ധം സമ്മാനിച്ചവൾ.. ജനലഴികളുടെ നിറുകയിൽ ചുംബനം തീര്തവൾ... നനയാൻ മടിച്ചു നിന്നപ്പോഴൊക്കെ കൂട്ടികൊണ്ട്പോയി പനി പിടിപ്പിച്ചവൾ.. ഇടക്കെപ്പോഴോ മുനയോടിഞ്ഞു തൂലിക വാർന്നോഴുകിയ മഷിത്തുള്ളികളെ സ്വന്തമാക്കിയപ്പോൾ വെറുത്തു തുടങ്ങിയിരുന്നു... അന്ന് കാണുമ്പോഴൊക്കെ ഉഗ്രരൂപിയായി മുടിയഴിച്ചിട്ട് നൃത്തം ചെയ്യുന്നവളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. ഉറഞ്ഞുതുള്ളുന്ന കാളീ രൂപം.. കര്ക്കിടകത്തിന്റെ അസമയങ്ങളിൽ വിരുന്നുപാര്ക്കുന്ന അസഹനീയത നിറയ്ക്കുന്നവൾ.. കുടിലുകളുടെ മേല്ക്കൂരയിലൂടെ അനുവാദമില്ലാതെ കടന്നുചെല്ലുന്ന അനുസരണക്കേടുകാരി.. പക്ഷെ എപ്പോഴൊക്കെയോ ഈ അനുസരണക്കെടുകാരിയെ അറിയാതെ വീണ്ടും പ്രണയിച്ചു പോകുന്നു.. ചിലനേരമെങ്കിലും അവളുടെ സാമീപ്യം ഹൃദയത്തെ തണുപ്പിക്കുന്നു...
സുഹൃത്ത്.... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്റെ സ്വപ്നങ്ങൾ നമ്മുടെ സ്വപ്നങ്ങളായി പുനരാവിഷ്ക്കരിക്കുന്നവൻ.. സ്കൂൾ ബഞ്ചിലിരുന്നു നെല്ലിക്ക പങ്കുവെച്ചതുമുതൽ ക്യാമ്പസ് മുറിയിൽ പൊതിച്ചൊരു പങ്കുവച്ചതുവരെ..അല്ലെങ്കിൽ കാലിടറിവീണ ജീവിതയാത്രയിൽ നിന്നും കൈപിടിച്ചെഴുന്നേപ്പിചവൻ.. പ്രണയത്തിനും വിരഹത്തിനും സാക്ഷിയായവൻ .. വധുവാകാൻ പോകുന്നവൾക്ക് മാർക്കു നിച്ചയിച്ചവൻ.. ജീവിതയാത്രയുടെ എടുകളിലൊക്കെ സുഹൃത്തെന്ന പേരിൽ അവനുണ്ടാവാതിരിക്കില്ല.. യാത്ര തുടരുംമ്പോഴൊക്കെ ഇടവഴികളിൽ നിന്നായ് പുതിയത് നമ്മോടൊപ്പം ചേരുന്നു.. അറിയാതെയും അറിഞ്ഞുകൊണ്ടും ചിലത് മറക്കുന്നു.. ചിലത് മറക്കപ്പെടുന്നു... ഇന്നലെവരെ ആരൊക്കെയോ ആയിരുന്നവർ...ഇന്ന് മറ്റൊരാൾ ആ സ്ഥാനം കൈവശപ്പെട്ത്തിയിരിക്കുന്നു.. അതും സൌഹൃദം എന്ന ലേബലിൽ തന്നെ.! ഒരു ദിവസത്തെ "സൌഹൃദം" വാനോളം ഉയരുമ്പോൾ വർഷങ്ങൾ "സൌഹൃദം" സമ്മാനിച്ചവർ ആഴങ്ങളിലേക്ക് തലയറ്റ് വീഴുന്നു.. ചിലത് തലയറുക്കപ്പെടുന്നു... കൊലചെയ്യപ്പെട്ടതും മരണം കാത്തു കിടക്കുന്നതും എല്ലാം ഒരുദിവസം മുന്നില് വന്നു കണക്കു നിരത്തും.. അന്നവ പരിഹരിക്കാൻ ഈ ലോകം മതിയാവാതെ വരും..
2017, മേയ് 1, തിങ്കളാഴ്‌ച
ഏറെയൊന്നും എഴുതിയില്ല.. വെറുതെ കോറിയിട്ട വരികൾക്കിടയിലും നീ പൂരിപ്പിച്ചിരുന്നു.. അക്ഷരങ്ങളുടെ കടുംകെട്ടുകൾക്കിടയിലും മഷിത്തണ്ട് ഛർദ്ധിച്ചു കൂട്ടിയതൊക്കെ നിന്നെപറ്റിയും.. പാതി വരച്ച ചിത്രങ്ങളുടെ മറുപാതി 'നീ' യെന്ന ഒറ്റവാക്കിൽ തൂങ്ങിയാടുന്നുണ്ട്. ആത്മഹത്യ പോലെ.. ശൂന്യതയിലേക്കുള്ള ഒളിച്ചോട്ടം പോലെ.. ഇറുക്കിയടച്ചു കണ്ണുകൾക്കിടയിലും തെളിഞ്ഞു നിൽക്കുന്നുണ്ട് നീ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
കാശി
ഒരു തവണ ബുക്ക് ചെയ്തു ക്യാൻസൽ ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ ആ...
